പടം പൊട്ടിയപ്പോള്‍ എന്നെ വേണ്ട... പടം പോയതോടെ കാമുകിയും വിട്ടുപോയി

ചിമ്പുവിന്റേയും ഹന്‍സികയുടേയും പ്രണയവും തകര്‍ച്ചയും ഒരു പോലെ ആഘോഷിച്ചിരുന്നു. ആ തകര്‍ച്ചയുടെ കാരണങ്ങള്‍ മനസ് തുറന്ന് പറയുകയാണ് ചിമ്പു. താന്‍ അഭിനയിച്ച ചിത്രങ്ങളുടെ പരാജയങ്ങള്‍ പണത്തിനൊപ്പം തന്റെ കാമുകിയെയും നഷ്ടപ്പെടുത്തിയെന്നായിരുന്നു ചിമ്പുവിന്റെ പ്രതികരണം. ചിമ്പുവും ഹന്‍സികയും ഒരുമിച്ചഭിനയിച്ച വാലു മേയ് 22ന് റിലീസ് ചെയ്യാനിരിക്കെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ രണ്ടു വര്‍ഷം തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള നിമിഷങ്ങളിലൂടെയാണ് കടന്നുപോയത്. ഒരു ചിത്രം പോലും തനിക്കുണ്ടായിരുന്നില്ല. അഭിനയിച്ച ചിത്രങ്ങളുടെ പരാജയം കാരണം പണവും ഒരുപാട് നഷ്ടമായി. മാത്രമല്ല കാമുകിയും തന്നെ ഉപേക്ഷിച്ചു. വിവാഹം കഴിഞ്ഞ് മകന്റെയും മകളുടെയും ചിരിയിലൂടെ വിഷമങ്ങളെല്ലാം മറക്കാനാകുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ഇന്ന് അത് സാധ്യമല്ലെന്നും ചിമ്പു പറയുന്നു. ഹന്‍സികയുടെ പേരെടുത്ത് പറയാതെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
നയന്‍ താരയുമായുള്ള ചിമ്പുവിന്റെ പ്രണയം പാതിയില്‍ ഉപേക്ഷിക്കപ്പെട്ടത് തമിഴകത്ത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് മുഖം കൊടുക്കാനോ പ്രതികരിക്കാനോ ചിമ്പു തയ്യാറായിരുന്നില്ല. ഒന്നു പോയാല്‍ മറ്റൊന്ന് എന്ന രീതിയില്‍ കൂളായി നടന്ന ചിമ്പു പിന്നീട് ഹന്‍സികയുമായി അടുത്തു. എന്നാല്‍ പ്രണയത്തില്‍ നിന്നും പിന്നീട് പിന്മാറാന്‍ ഹന്‍സിക തീരുമാനിച്ചത് താരത്തെ മാനസികമായി തകര്‍ത്തിരുന്നു. പത്രക്കുറിപ്പിറക്കി തന്റെ പ്രണയം അവസാനിച്ചത് ചിമ്പു ആരാധകരെ അറിയിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha