മോഹന്‍ലാല്‍ എന്റെ ജൂനിയര്‍: എം.ജി ശ്രീകുമാര്‍

മോഹന്‍ലാല്‍ തന്നേക്കാള്‍ മൂന്ന് വര്‍ഷം ജൂനിയറായിരുന്നെന്ന് ഗായകനും സുഹൃത്തുമായ എം.ജി ശ്രീകുമാര്‍. ഒരു ഉടക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. എം.ജി ശ്രീകുമാര്‍ ആര്‍ട്‌സ് കോളേജിലും മോഹന്‍ലാല്‍ എം.ജി. കോളേജിലുമാണ് പഠിച്ചിരുന്നത്. ഇരുവര്‍ക്കും പരിചയം പോലുമില്ല. പക്ഷേ ഒരു ദിവസം ഇരുവരും തമ്മില്‍ കോര്‍ക്കേണ്ടി വന്നു. തിരുവനന്തപുരത്തെ എല്ലാ കോളേജിലെയും കുട്ടികള്‍ പരിപാടികള്‍ അവതരിപ്പിക്കാനായി ഒത്തുകൂടുന്ന റോസ് ഡേയ്ക്കായിരുന്നു സംഭവം.
ടാഗോര്‍ തിയേറ്ററിലായിരുന്നു ആ വര്‍ഷത്തെ റോസ്‌ഡേ. ശ്രീകുമാരും കൂട്ടുകാരും വളരെനേരത്തെ എത്തി പെണ്‍കുട്ടികളെ കമന്റടിക്കാന്‍ തുടങ്ങി. ടാഗോര്‍ തിയേറ്ററിലേക്ക് കയറുന്ന പടവുകള്‍ക്ക് വലതുവശത്തിരുന്നാണ് നിഷ്‌കളങ്കമായ കമന്റടി തുടങ്ങിയത്. ഇടതുഭാഗത്ത് എം.ജി കോളജിലെ സംഘവുമുണ്ട്. പെണ്‍കുട്ടികള്‍ കൂട്ടമായും ഒറ്റയ്ക്കും ടാഗോര്‍ തിയേറ്ററിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു. പെണ്‍സംഘത്തെ കളിയാക്കുന്നതിനിടയിലാണ് എം.ജി കോളജിലെ സംഘം ഇടയാന്‍ വന്നു. ശ്രീകുമാറും കൂട്ടരും കമന്റടിച്ച പെണ്‍കുട്ടികള്‍ എം.ജി. കോളേജിലെയായിരുന്നു. കൂട്ടത്തിലൊരാള്‍ക്ക് അത്യാവശ്യം പൊക്കമുണ്ട്. അപ്പിഹിപ്പി മുടിയായിരുന്നു. അയാളായിരുന്നു അവരുടെ ലീഡറെന്നുതോന്നി. വാക്ക്തര്‍ക്കങ്ങള്‍ മുറുകുന്നതിനിടയില്‍ ഇരുകൂട്ടരെയും പരസ്പരം പിടിച്ചുമാറ്റി. പിന്നീടറിഞ്ഞു അയാള്‍ എം.ജി. കോളേജിലെ ഗുസ്തിക്കാരന്‍ മോഹന്‍ലാലാണെന്ന്.
പില്‍ക്കാലത്ത് പ്രിയദര്‍ശനും അശോക് കുമാറും സുരേഷ് കുമാറും സനിലും ഉള്‍പ്പെട്ട സംഘത്തില്‍ ലാലുമുണ്ടായിരുന്നു. കോഫിഹൗസിലായിരുന്നു മിക്കവാറും അവരുടെ കൂടിക്കാഴ്ചകളെല്ലാം. സിനിമയായിരുന്നു എന്നും ചര്‍ച്ചാവിഷയം. അന്നാണ് ലാലിനെ ഞാനാദ്യമായി പരിചയപ്പെടുന്നത്. പ്രിയദര്‍ശന്‍തന്നെ സംവിധാനം ചെയ്ത പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന സിനിമയുടെ ചിത്രീകരണസമയത്താണ് മോഹന്‍ലാലുമായി അടുത്തത്. എം.ജി. രാധാകൃഷ്ണനായിരുന്നു സംഗീത സംവിധായകന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























