Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്ന് ഡാന്‍സ് പെര്‍ഫക്ഷനോടെ ചെയ്യാന്‍ കഴിയാത്തത് നയന്‍താര വിഷമിപ്പിച്ചു; ലേഡീ സൂപ്പര്‍സ്റ്റാറിനെ കുറിച്ച് മുകേഷ് പറയുന്നത്

11 NOVEMBER 2020 10:40 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ കുറിച്ച് നടന്‍ മുകേഷ് പറഞ്ഞ കാര്യങ്ങള്‍ വൈറലാകുന്നു. ആത്മവിശ്വാസത്തിന്റെ എറ്റവും ഉദാഹരണമാണ് നയന്‍താരയെന്ന് മുകേഷ് പറയുന്നു. ഒരു ടിവി ചാനലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മോഹന്‍ലാലും ഞാനും നയന്‍താരയും ഒന്നിച്ച ഒരു ചിത്രമാണ് പാച്ചിക്കയുടെ(ഫാസില്‍) വിസ്മയത്തുമ്ബത്ത്. വിസ്മയത്തുമ്ബത്ത് ചെയ്യുന്ന സമയത്ത് നയന്‍താര എപ്പോഴും മൂഡ് ഔട്ടാണ്.

കാരണം അതില്‍ ഡാന്‍സ് പെര്‍ഫക്ഷനോടെ ചെയ്യാന്‍ കഴിയാത്തതൊക്കെ നയന്‍താരയെ വിഷമിപ്പിച്ചു. ആ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് നയന്‍താര പോകാന്‍ നേരം എന്നോട് പറഞ്ഞു. ചേട്ടാ എനിക്ക് ഇനി ഒരു സിനിമ ലഭിക്കുമെന്ന് തോന്നുന്നില്ല. ഞാന്‍ പറഞ്ഞു അങ്ങനെ പറയരുത്, നിന്റെ കണ്ണില്‍ ആത്മവിശ്വാസത്തിവന്റെ ഒരു കനല്‍ ഉണ്ട്. അത് ഭാവിയില്‍ ആളിപ്പടരുക തന്നെ ചെയ്യും.
പിന്നീട് നയന്‍താര ഒന്ന് രണ്ട് തമിഴ് സിനിമകള്‍ ചെയ്തുനില്‍ക്കുന്ന സമയത്ത് ഒരു ഗള്‍ഫ് ഷോ വന്നു. അത് സംഘടിപ്പിക്കുന്നയാള്‍ എന്നെ വിളിച്ചുപറഞ്ഞു. ഈ ഗ്രൂപ്പില്‍ നയന്‍താരയും കൂടി ഉണ്ടായാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ നയന്‍താരയെ വിളിച്ചു. ഞാന്‍ ക്ഷണിച്ചപ്പോഴും നയന്‍താര വരുന്നില്ലെന്നാണ് പറഞ്ഞത്. അതിന് കാരണമായി പറഞ്ഞത് ഗള്‍ഫ് ഷോയ്ക്ക് പോകുന്നവരുടെ ലിസ്റ്റില്‍ ഗംഭീര ഡാന്‍സേഴ്‌സുണ്ടെന്നാണ്.
താന്‍ വന്നാല്‍ അവര്‍ക്കൊപ്പം ഡാന്‍സ് ചെയ്യേണ്ടി വരും. അങ്ങനെ ഞാന്‍ പിന്നിലായാല്‍ ഒരു നടിയെന്ന നിലയില്‍ എന്ന് അത് ബാധിക്കും. എനിക്കതിന് കഴിയുന്ന അവസരത്തില്‍ നോക്കാം എന്നായിരുന്നു നയന്‍താരയുടെ മറുപടി. നയന്‍താര പറഞ്ഞത് ഒരു ആക്ട്രസിന്റെ ബുദ്ധിയാണ്. ഇന്ന് നയന്‍താര തെന്നിന്ത്യയിലെ ഒരെയൊരു ലേഡീ സൂപ്പര്‍സ്റ്റാറായി മാറി എന്നത് കാലം കാത്തുവെച്ച അത്ഭുതം. മുകേഷ് പറഞ്ഞു.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം ചിത്രം മനസിനക്കരെയിലൂടെ സിനിമയിലെത്തിയ താരമാണ് നയന്‍താര. തുടര്‍ന്ന് മോളിവുഡില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച താരം തമിഴ്, തെലുങ്ക് ഭാഷകളിലാണ് കൂടുതല്‍ സജീവമായത്. ഗ്ലാമര്‍ റോളുകളും അഭിനയ പ്രാധാന്യമുളള വേഷങ്ങളും ഒരേപോലെ ചെയ്തുകൊണ്ടാണ് നയന്‍സ് പിന്നീട് തിളങ്ങിയത്. ഒരിടവേളയ്ക്ക് ശേഷം അറ്റ്‌ലീ സംവിധാനം ചെയ്ത രാജാറാണി എന്ന ചിത്രത്തിലൂടെയാണ് നടി പിന്നീട് സിനിമയില്‍ സജീവമായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (2 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (9 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (9 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (10 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (11 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (11 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (11 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (11 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (17 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (17 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (17 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (17 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (17 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (17 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (18 hours ago)

Malayali Vartha Recommends