അച്ഛന്‍ സമ്മാനിച്ച ഉടുപ്പാണിത്... പക്ഷേ അത് അണിയാന്‍ ഏറെ നാള്‍ കാത്തിരിക്കേണ്ടതായി വന്നു... ശാലിന്‍ സോയയുടെ പുതിയ മേക്കോവർ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശാലിന്‍ സോയ. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടിയുടെ പുതിയ മേക്കോവറാണ് സോഷ്യൽമീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
ശരീര ഭാരം കുറച്ച് സ്ലിമ്മായിട്ടാണ് നടി ലോക്ഡൗണ്‍ കാലത്ത് പ്രത്യക്ഷപ്പെട്ടത്. എന്നാലിപ്പോള്‍ തന്റെ പ്രിയപ്പെട്ട വസ്ത്രം ധരിച്ചുള്ള നടിയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. സെലീന ഗോമസിന്റെ കടുത്ത ആരാധികയായ മകള്‍ക്ക് അച്ഛന്‍ സമ്മാനിച്ച ഉടുപ്പാണിത്.
പക്ഷേ അത് അണിയാന്‍ ശാലിന് ഏറെ നാള്‍ കാത്തിരിക്കേണ്ടതായി വന്നെന്ന് താരം തന്നെ വ്യക്തമാക്കുന്നു.
വളരെയധികം തടി ഉണ്ടായിരുന്നത് മൂലമാണ് തനിക്ക് ഇത് ധരിക്കാന്‍ സാധിക്കാതിരുന്നതെന്ന് താരം പറയുന്നു. ഇപ്പോള്‍ തനിക്ക് ഈ വസ്ത്രം ചേരുന്നുണ്ടെന്നും ഒരുപാട് സന്തോഷം തോന്നുന്നുണ്ടെന്നും നടി പറഞ്ഞു.
https://www.facebook.com/Malayalivartha