വിഴിഞ്ഞം യാഥാര്‍ത്ഥ്യമാക്കണം... വിവാദങ്ങളില്‍ തട്ടി സ്വപ്ന പദ്ധതി തകരരുത്

വിവാദങ്ങളൊഴിവാക്കി വിഴിഞ്ഞം തുറമുഖ പദ്ധതി സുഗമമായി മുന്നോട്ടു കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ജപ്പാനില്‍ നിന്നും മോഹന്‍ ലാലിന്റെ തുറന്ന കത്ത്. കേരളത്തിന്റെ ചരിത്രത്തിലും തുടര്‍ന്നുള്ള നേട്ടങ്ങളിലും തുറമുഖങ്ങള്‍ വഹിച്ച് പങ്ക് ചൂണ്ടിക്കാട്ടിയാണ് കത്ത് ആരംഭിക്കുന്നത്.
ജപ്പാനിലെ വികസനത്തിന് തുറമുഖങ്ങള്‍ വഹിക്കുന്ന പങ്ക് കത്തില്‍ സൂചിപ്പിക്കുന്ന ലാല്‍ കേരളം ഇനിയും മുന്നോട്ടു പോകേണ്ട ആവശ്യകത ചൂണ്ടിക്കാണിക്കുന്നു.
വിവാദങ്ങളില്‍ തട്ടി ഈ സ്വപ്ന പദ്ധതി മുടങ്ങരുതെന്നും നല്ല രീതിയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകട്ടെയെന്നും ലാല്‍ ആശംസിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha