ബിഗ് ബോസില്‍ മത്സരാര്‍ത്ഥികള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ലാലേട്ടന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3 സംഭവബഹുലവുമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത്.ഇന്ന് ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കുള്ള വേദിയായി മാറുകയാണ് ബിഗ് ബോസ് വീട്. മത്സരാര്‍ത്ഥികളെല്ലാം പരമ്ബരാഗത വസ്ത്രങ്ങള്‍ ധരിച്ചും പാട്ടുകള്‍ പാടിയും മാര്‍ഗ്ഗം കളി നടത്തിയുമെല്ലാമാണ് ആഘോഷങ്ങളുടെ ഭാഗമാകുന്നത്. ഇതോടൊപ്പം മോഹന്‍ലാലിന്റെ വക ചില്ലറ സര്‍പ്രൈസുകളും മത്സരാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നാണ് പ്രൊമോ വീഡിയോകള്‍ വ്യക്തമാക്കുന്നത്.
ആദ്യത്തെ സര്‍പ്രൈസ് മത്സരാര്‍ത്ഥികള്‍ക്കായി അവരുടെ കുടംബത്തില്‍ നിന്നുമുള്ള ആശംസാ വീഡിയോകളാണ്. ഡിംപല്‍, മണിക്കുട്ടന്‍, നോബി തുടങ്ങിയവരുടെ എല്ലാം വീട്ടുകാരുടെ വീഡിയോ സന്ദേശങ്ങള്‍ മോഹന്‍ലാല്‍ കാണിക്കുന്നുണ്ട്. വൈകാരിക നിമിഷങ്ങള്‍ക്കാണ് ഇത് കാരണമായിരിക്കുന്നതെന്ന് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നു.
മറ്റൊരു വന്‍ സര്‍പ്രൈസും മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്കായി കരുതി വച്ചിട്ടുണ്ട്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്ന മത്സരാര്‍ത്ഥികള്‍ക്കൊപ്പം ഈസ്റ്റര്‍ ആഘോഷത്തില്‍ പങ്കുചേരാന്‍ സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെ എത്തുന്നതായാണ് പ്രൊമോ വീഡിയോ പറയുന്നത്. എന്നെ കാണണം എന്നുണ്ടല്ലേ എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നതാണ് വീഡിയോയിലുണ്ട്.
പിന്നാലെ ലാലേട്ടന്‍ വന്നേ എന്ന് ആര്‍പ്പു വിളിച്ച് വാതിലിന് അരികിലേക്കായി മത്സരാര്‍ത്ഥികള്‍ ഓടുന്നതായാണ് കാണുന്നത്. എന്നാല്‍ മുന്‍വശത്തിലെ വാതിലിലൂടെയല്ല മോഹന്‍ലാല്‍ അകത്തെത്തുന്നത്. സ്‌റ്റോര്‍ റൂമിലെ വാതിലൂടെയാണ് മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. ആവേശത്തോടെ ലാലേട്ടനെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്ന താരങ്ങളെ വീഡിയോയില്‍ കാണാം. മത്സരാര്‍ത്ഥികള്‍ക്കായുള്ള സമ്മാനവുമായാണ് മോഹന്‍ലാല്‍ വരുന്നത്.
https://www.facebook.com/Malayalivartha