മലരാകെ മാറിപ്പോയി; യുവാക്കളെ മയക്കാന്‍ മലര്‍ പുതിയ ഗെറ്റപ്പില്‍

നമ്മുടെ മലര്‍ ആകെ മാറിപ്പോയി. നാടന്‍ തമിഴ് പെണ്ണായി വന്ന് നമ്മുടെ മനസില്‍ ചേക്കറിയ സായി പല്ലവിയുടെ പുതിയ ഗെറ്റപ്പാണ് ഇപ്പോള്‍ പര്ചരിക്കുന്നത്. സായിയുടെ ഈ മാറ്റം ഏതെങ്കിലും സിനിമക്ക് വേണ്ടിയാണോ എന്നാണ് പലര്‍ക്കും സംശയം.
വനിത മാസികയുടെ കവര്‍ പേജിന് വേണ്ടി എടുത്ത ഈ ഫോട്ടോകളാണ് ഫേസ്ബുക്കില്‍ വൈറലാകുന്നത്. ഒരൊറ്റ സിനിമയിലൂടെ കേരളത്തില്‍ തരംഗമായി മാറിയ നടിയാണ് സായി പല്ലവി. തമിഴ്‌നാട് സ്വദേശിയാണെങ്കിലും മലയാളി പ്രേക്ഷകര്‍ ഈ നടിയെ ഏറ്റെടുത്ത് കഴിഞ്ഞു. ഒരു പുതുമുഖ നടിയ്ക്ക് ഇത്രയും വലിയ സ്വീകരണം നല്‍കുന്നത് മലയാള സിനിമയില്‍ ഒരുപക്ഷെ ഇതാദ്യമായിരിക്കും.
സായിയുടെ അടുത്ത ചിത്രമേതെന്ന ആകാംക്ഷയിലാണ് മലയാളി ആരാധകര്‍. ആസിഫ് അലി ചിത്രമായ ഇടിയില്‍ സായി നായികയായി എത്തുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ആ വാര്‍ത്ത തെറ്റാണെന്ന് സായി പിന്നീട് വ്യക്തമാക്കിയിരുന്നു.
ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്തെത്തിയ ആളാണ് സായി. സായിയുടെ നൃത്തരംഗങ്ങളും ഡാന്‍സ് ഷോയുമെല്ലാം മലയാളികള്‍ക്ക് പ്രിയം തന്നെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha