കേട്ടത് തെറ്റ്; മണിരത്‌നം ചിത്രത്തില്‍ മമ്മൂട്ടിയെ തഴഞ്ഞു; മണിരത്‌നത്തിന് ദുല്‍ഖര്‍ സല്‍മാനെ മതി

മലയാളികള്‍ ഏറെ സന്തോഷത്തോടെ കേട്ട വാര്‍ത്തയാണ് പ്രശസ്ത സംവിധായകന്‍ മണിരത്‌നത്തിന്റെ സിനിമയില്‍ മമ്മൂട്ടി നായകനാകുന്നുവെന്ന്. അടുത്ത വര്‍ഷം ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ഈ പ്രോജക്ടിന് മമ്മൂട്ടി സമ്മതം മൂളിയെന്നും വാര്‍ത്ത വന്നു. ചിത്രത്തിലെ നായികയാകാന്‍ ഐശ്വര്യാ റായിയെ മണിരത്‌നം സമീപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍ മമ്മൂട്ടിയെ നായകനാക്കി മണിരത്‌നം ഉടന്‍ ഒരു സിനിമ ചെയ്യില്ലെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. മമ്മൂട്ടിയേക്കാള്‍ സേഫാണ് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനെന്നാണ് മണിരത്‌നത്തിന്റെ അഭിപ്രായം. മകന്റെ കഴിവിനെപ്പറ്റി മണിരത്‌നം തുറന്നു പറയുകയും ചെയ്തു. ചെറിയ വിജയം മനസില്‍ കണ്ട് ചെയ്ത ഓകെ കണ്‍മണി വമ്പന്‍ ഹിറ്റായി മാറിയിരുന്നു. ദുല്‍ഖറിന്റെ പെരുമാറ്റവും അഭിനയവുമെല്ലാം മണിരത്‌നത്തിന് നന്നേ പിടിച്ചു. അതുകൊണ്ട് തന്നെ തന്റെ സുഹൃത്തിനെ മാറ്റി സുഹൃത്തിന്റെ മകന്‍കൂടിയായ ദുല്‍ഖറിനെ വച്ച് മറ്റൊരു പടം പ്ലാന്‍ ചെയ്യുകയാണ് മണിരത്‌നം.
ദളപതിയാണ് മമ്മൂട്ടി അഭിനയിക്കുന്ന ആദ്യ മണിരത്‌നം ചിത്രം. അതില്‍ സൂപ്പര്‍താരം രജനികാന്തിനൊപ്പം പ്രാധാന്യമുള്ള വേഷത്തിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. അതിനുശേഷം മമ്മൂട്ടിയും മണിരത്‌നവും ഒന്നിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha