വിഷ്വല്‍ ഇഫക്ടല്ല എല്ലാം ഒറിജിനല്‍ തന്നെ... ഐയ്ക്ക് വേണ്ടി വിക്രം നടത്തിയ ത്യാഗം പുറത്താവുന്നു

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് വിക്രം. വിക്രത്തിന്റെ മിന്നുന്ന പ്രകടനം നമ്മള്‍ ഐയില്‍ കണ്ടതാണ്. ചിത്രത്തിനു വേണ്ടി വിക്രം സഹിച്ച ത്യാഗങ്ങളെക്കുറിച്ച് ഷങ്കര്‍ തന്നെ ഷൂട്ടിങ്ങിനുശേഷം പറയുകയും ചെയ്തിരുന്നു. ശരീര ഭാരം കുറച്ചും, ദിവസേന മണിക്കൂറുകള്‍ മെയ്ക്ക് അപ്പിനു വേണ്ടി മാത്രം ചിലവഴിച്ചും താനവതരിപ്പിച്ച കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത രൂപങ്ങള്‍ വിക്രം മികവുറ്റതാക്കി.
എന്നാല്‍ അപ്പോഴും പലരും അത് വിഷ്വല്‍ എഫക്ടാണെന്നാണ് ആരോപിച്ചത്. ഇങ്ങനെ ആരോപിച്ചവര്‍ക്ക് മറുപടി എന്ന വിധം ഇപ്പോഴിതാ നടന്റെ സഹനത്തിന് തെളിവായി ചില ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.
.ചിത്രത്തിന്റെ മെയ്ക്ക് വിഭാഗം കൈകാര്യം ചെയ്ത വെറ്റാഡിജിറ്റല്‍ ഐയിലെ കൂനന്‍ കഥാപാത്രത്തിന് വേണ്ടി വിക്രം നടത്തിയ മെയ്ക്ക്ഓവറിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഓസ്‌കാര്‍ ജേതാക്കളായ ന്യൂസിലന്‍ഡില്‍ നിന്നുള്ള വെറ്റാ ഡിജിറ്റല്‍ എന്ന കമ്പനിയാണ് വിക്രത്തിന്റെ വ്യത്യസ്ത ഗെറ്റപ്പൊരുക്കിയത്.
വെറ്റാ ഡിജിറ്റല്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമയുമായി സഹകരിക്കുന്നത് തന്നെ. ഹോളിവുഡ് സിനിമകള്‍ക്കുവേണ്ടി വിഷ്വല്‍ ഇഫക്ട്‌സും ഒരുക്കുന്ന വെറാറാ ഡിജിറ്റല്‍ ജെയിംസ് കാമറൂണിന്റെ അവതാറിനും പീറ്റര്‍ ജാക്‌സന്റെ ലോര്‍ഡ് ഓഫ് ദ റിങ്‌സിനും ഓസ്‌കാര്‍ നേടിയിട്ടുണ്ട്. റൈസ് ഓഫ് ദ പല്‍നറ്റ് ഓഫ് ഏപ്‌സിലും ഡോണ്‍ ഓഫ് ദ പല്‍നറ്റ് ഓഫ് ഏപ്‌സിലും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മൂന്ന് വര്‍ഷമാണ് ഷങ്കറും വിക്രവും ഈ ചിത്രം പൂര്‍ത്തിയാക്കുന്നതിന് വേണ്ടി കഷ്ടപ്പെട്ടത്. ഐയ്ക്കു വേണ്ടി വിക്രം കുറച്ചത് 25 കിലോയാണ്. ചിത്രത്തിലെ കൂനന്‍ കഥാപാത്രത്തിന് വേണ്ടിയായിരുന്നു അത്ഭുതപ്പെടുത്തുന്ന ഈ മെയ്ക്ക്ഓവര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha