പ്രണവിനെയും ബന്ധുവിനെയും തോളിലേറ്റിയുള്ള മോഹന്‍ലാലിന്റെ പുഷപ്പ് വൈറലാകുന്നു

ശരീരം സിക്‌സ് പാക്ക് ആക്കി മാറ്റുന്നതില്‍ ഹൃത്വിക്ക് റോഷനെയും ഷാറൂഖ് ഖാന്റെയും വര്‍ക്ക് ഔട്ട് കണ്ടിട്ടുണ്ടെങ്കിലും അതിനെയൊക്കെ കടത്തിവെട്ടിയിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍. സ്വന്തം മകന്‍ അടക്കം രണ്ടു പേരെ തോളിലേറ്റുന്നതിന്റെ ചിത്രമാണ് മലയാളത്തിന്റെ ഈ പ്രിയതാരം പോസ്റ്റ് ചെയ്തത്. മകന്‍ പ്രണവ് മോഹന്‍ലാലിനും ബന്ധുവായ മോഹനുമൊപ്പമുള്ള ചിത്രമാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ ഈ ചിത്രം നിമിഷങ്ങള്‍ക്കകം വൈറലാവുകയും ചെയ്തു.
ശരീരം സംരക്ഷിക്കുന്നതില്‍ മോഹന്‍ലാല്‍ വളരെ പ്രാധാന്യമനാണ് നല്‍കുന്നത്. സ്ഥിരമായി എക്‌സൈര്‍സൈസ് ചെയ്യുന്നതുകൊണ്ടാണ് തന്റെ ശരീരം ഫ്‌ളെക്‌സിബിളായിരിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ലക്ഷക്കണക്കിനുപേരാണ് ഇതിനകം തന്നെ താരത്തിന്റെ ഫോട്ടോ ലൈക്ക് ചെയ്യുകയും ഷെയര്‍ചെയ്യുകയും ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha