ജഗതി ശ്രീകുമാര്‍ അപകടത്തിനുശേഷം ആദ്യമായി സിനിമ ലൊക്കേഷനില്‍

അപകടത്തിന് ശേഷം നടന്‍ ജഗതി ശ്രീകുമാര്‍ ആദ്യമായി സിനിമ ലൊക്കേഷനില്‍ എത്തി. കമല്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉടോപ്യയിലെ രാജാവ് എന്ന സിനിമയുടെ തിരുവനന്തപുരത്തെ ലൊക്കേഷനിലാണ് ജഗതി എത്തിയത്. മമ്മൂട്ടിയുടെ പ്രത്യേക നിര്‍ബന്ധത്തെ തുടര്‍ന്നാണ് ലൊക്കേഷനില്‍ ജഗതിയെ എത്തിക്കാന്‍ കഴിഞ്ഞത്. സംവിധായകന്‍ കമലിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു.
അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ലൊക്കേഷനില്‍ എത്തിയത് കൂടുതല്‍ ഉണര്‍വ് നല്കാന്‍ സഹായിക്കുമെന്നും മമ്മൂട്ടി പറഞ്ഞു. ചിത്രത്തിലെ രംഗങ്ങള്‍ പകര്‍ത്തിയത് സംവിധായകനൊപ്പമിരുന്ന ജഗതിയും കണ്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha