ലാലിന്റെ ഭാര്യ സുചിത്രയോട് എനിക്ക് അസൂയ തോന്നിയിരുന്നുവെന്ന് നടി ലിസി

ലാലിന്റെ ഭാര്യ സുചിത്രയോട് എനിക്ക് അസൂയ തോന്നിയിരുന്നുവെന്ന് നടി ലിസി. സുചിയെ കാണുബോഴെല്ലാം ലാലിന്റെ കാര്യങ്ങളാണ് പറയുന്നത്. ഒരു ദിവസം പത്ത് തവണയെങ്കിലും സുചിത്രയെ മോഹന്‍ലാല്‍ വിളിക്കും. എത്ര തിരക്കുണ്ടായാലും ഭാര്യയെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും തമാശപറയുകയും ചെയ്യുന്ന ഒരു ഭര്‍ത്താവിനെ ഞാന്‍ കണ്ടിട്ടില്ല. വളരെ തമാശയോട് കൂടിയാണ് ലാല്‍ ഭാര്യയോട് സംസാരിക്കുന്നത്. കുടുംബത്തോട് ഇത്രയധികം അറ്റാച്ച്ഡ് ആയ ഒരാള്‍ വേറെയില്ലെന്നാണ് മോഹന്‍ ലാലിന്റെ അടുത്ത സുഹൃത്ുകൂടിയായ ലിസി പറയുന്നത്. വലിയ വിഷയങ്ങളൊന്നും ലാല്‍ ഭാര്യയോട് സംസാരിക്കില്ല, ഭക്ഷണംകഴിച്ച കാര്യങ്ങളൊക്കെയായിരിക്കും സംസാരിക്കുക. എന്നാലും മോഹന്‍ലാല്‍ വിളിക്കും.
അടുക്കളയില്‍ ഭാര്യയെ സഹായിക്കുന്ന ഗൃഹനാഥന്‍ കൂടിയാണ് ലാല്‍. നോണ്‍ വെജ് വിഭവങ്ങള്‍ നന്നായി പാചകം ചെയ്യും. മട്ടണ്‍ റോഗണ്‍ ജോഷ് എന്ന ലാലിന്റെ സ്‌പെഷ്യല്‍ ഐറ്റത്തിനു പ്രത്യേക രുചി തന്നെയാണ്. നടനെന്ന നിലയിലും സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും ലാലിന്റെ മഹത്വം അടുത്തറിഞ്ഞിട്ടുണ്ട്. കളിയില്‍ അല്‍പം കാര്യം എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ആദ്യമായി ലാലിനെ കാണുന്നത്. പിന്നീട് മഴ പെയ്യുന്നു, മദ്ദളം കൊട്ടുന്നു, ബോയിങ് ബോയിങ്, മിഴിനീര്‍ പൂവുകള്‍, ഹലോ മൈഡിയര്‍ റോങ് നമ്പര്‍, ചിത്രം എന്നീ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു.
മദ്രാസില്‍ സുകുമാരിയുടെ വീട്ടില്‍ വച്ചാണ് ലാലിന്റെ ഭാര്യ സുചിത്രയെ പരിചയപ്പെടുന്നത്. ലാലിന്റെ വിവാഹം ഉറപ്പിച്ച ശേഷം സുകുമാരിയെ കാണിക്കാന്‍ സുചിത്രയെയുമായി കൂട്ടിവന്നപ്പോഴായിരുന്നു പരിചയപ്പെട്ടത്. അതിനുശേഷം തങ്ങള്‍ മികച്ച കൂട്ടുകാരികളാണെന്നു ലിസി പറയുന്നു.പ്രിയദര്‍ശനും ലിസിയും വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ അതില്ലാതാക്കാന്‍ അവര്‍ക്കിടയില്‍ മധ്യസ്ഥ ശ്രമം നടത്തിയിരുന്നത് ലാലും സുചിത്രയുമായിരുന്നു. ഇപ്പോഴും ലാലിന്റെ കുടുംബവും പ്രിയനും മക്കളും ലിസിയുമായി നല്ല ബന്ധത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha