ജയറാം പ്രതാപ് പോത്തനെതിരെ അമ്മയ്ക്ക് പരാതി നല്‍കി

പ്രതാപ് പോത്തനെതിരെ ജയറാം സിനിമാ താര സംഘടനയായ അമ്മയ്ക്ക് പരാതി നല്‍കി. തന്നെയും മകനേയും ആധിക്ഷേപിച്ച് പ്രതാപ് പോത്തന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് കഴിഞ്ഞ ജനറല്‍ബോഡി യോഗത്തില്‍ ജയറാം പരാതി നല്‍കിയത്.
പ്രതാപ് പോത്തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തനിക്കും കുടുംബത്തിനും വളരെയേറെ മനോവിഷമം ഉണ്ടാക്കിയെന്നും പൊതുസമൂഹത്തിന് മുന്നില്‍ ഈ പോസ്റ്റ് തെറ്റിദ്ധാരണയക്ക് കാരണമായെന്നും ജയറാം പറയുന്നു. തങ്ങള്‍ രണ്ടുപേരും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായതിനാലാണ് പോലീസില്‍ പരാതിപ്പെടാതിരുന്നതെന്നും ജയറാം പറഞ്ഞു.
ജയറാമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കാനും ജനറല്‍ ബോഡിയില്‍ തീരുമാനമുണ്ടായതായതായാണ് സൂചന. ഇതിനുവേണ്ടി നെടുമുടി വേണുവിനെ മധ്യസ്ഥനായും നിയോഗിച്ചിട്ടുണ്ട്. പ്രതാപ് പോത്തനുമായി വളരെ അടുത്തസൗഹൃദം പുലര്‍ത്തുന്ന ആളാണ് വേണു.
വേണുവിന്റെ മധ്യസ്ഥതയില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലായെങ്കില്‍ ജയറാമിനെയും പ്രതാപ് പോത്തനേയും അടുത്ത എക്‌സിക്യുട്ടീവ് മീറ്റിംഗില്‍ വിളിച്ചുവരുത്തി പ്രശ്‌നപരിഹാരം ഉണ്ടാക്കുമെന്നും കേള്‍ക്കുന്നു. താരങ്ങള്‍ തമ്മില്‍ പരസ്യമായി ചേരിതിരിവ് ഉണ്ടാകരുതെന്നാണ് സംഘടനയുടെ തീരുമാനം. അമ്മയുടെ ഇതുവരെയുള്ള തെരഞ്ഞെടുപ്പില്‍ മല്‍സരം ഉണ്ടാകാത്തതും അതുകൊണ്ടാണ്. സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കാത്ത വിധത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് തീരുമാനം.
ജയറാം മന്ദബുദ്ധിയാണെന്നും ഇതുവരെ ഒരു പുസ്തകം പോലും വായിച്ചിട്ടില്ലെന്നുമാണ് പ്രതാപ് പോത്തന്‍ ഫെയിസ്ബുക്കില്‍ കുറിച്ചത്. പ്രതാപ് പോത്തന്റെ ചേട്ടന്‍ നിര്‍മിച്ച ചിത്രത്തിലൂടെയാണ് ജയറാം സിനിമയിലെത്തിയത്. എന്നിട്ട് അദ്ദേഹം മരിച്ചിട്ട് തിരിഞ്ഞ് നോക്കി പോലുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha