പിണക്കം വേറെ പ്രേമം വേറെ... പ്രേമം ലീക്കായത് പ്രിയന്റെ സ്റ്റുഡിയോയില്‍ നിന്നല്ല

പ്രേമത്തിലൂടെ ഒന്നിച്ച് അവസാനം അവര്‍ വേര്‍പിരിയുമ്പോഴും തള്ളിപ്പറയാന്‍ ലിസിയോ പ്രിയദര്‍ശനോ തയ്യാറല്ല. അതിന്റെ അവസാനത്തെ തെളിവാകുന്നു പ്രേമം സനിമയുടെ വിവാദം. പ്രേമം ലീക്കായത് പ്രിയദര്‍ശന്റെ സ്റ്റുഡിയോയില്‍ നിന്നാണെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ പ്രിയനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കയാണ് ലിസി. പ്രേമം ടീമിനൊപ്പം അന്‍വര്‍ റഷീദിനെയും ലിസി പിന്തുണച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലിസി പ്രിയദര്‍ശന് പിന്തുണയുമായി എത്തിയിരിക്കുന്നത്.
രാജാവിന്റെ മകനെ പോലെ പ്രേമം എന്ന സിനിമ ഞാനും കണ്ടിട്ടുണ്ട്. രാജാവിന്റെ മകന്‍ എന്ന ചിത്രത്തെ പോലെ മലയാള സിനിമാ ചരിത്രത്തില്‍ ഒരു ഗെയിം ചെയ്ഞ്ച് കൊണ്ടുവന്ന ചിത്രമാണ് പ്രേമമെന്ന് ലിസി പറയുന്നു. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ ഞാനും ഒരു നിര്‍മ്മാതാവായിരുന്നു. ആ നിലയില്‍ അന്‍വര്‍ റഷിദിനെ മനസ്സിലാക്കാനും അദ്ദേഹത്തിനെ വേദനകളറിയാനും എനിക്ക് കഴിയും. അതുകൊണ്ട് തന്നെ പൈറസിക്കെതിരെ അദ്ദേഹത്തിന് പൂര്‍ണ പിന്തുണയും അറിയിക്കുന്നു. ഇത് വെറും അന്‍വര്‍ റഷീദിന്റെ മാത്രം പ്രശ്‌നമല്ല. ഫിലിം ഇന്റസ്ട്രിയുടെ തന്നെ പ്രശ്‌നമാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും മറ്റൊരു വ്യക്തപരമായ കാര്യമുണ്ട്. ഫോര്‍ ഫ്രെയിം സ്റ്റുഡിയോയുടെ പേര് ഇതുമായി ബന്ധപ്പെട്ട് പറഞ്ഞു കേള്‍ക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായുള്ള ഒരു വ്യക്തിയുടെ പ്രയത്‌നത്തിന്റെ ഫലമാണ്. എനിക്കറിയാം കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഫോര്‍ഫ്രെയിം സ്റ്റുഡിയോയുമായി ഒരു ബന്ധവുമില്ല. എന്നാല്‍ അവിടെയുള്ള സ്റ്റാഫുകളെയെല്ലാം എനിക്കറിയാം. അവരാരും ഇങ്ങനെ ഒരു പ്രവൃത്തി ചെയ്യില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha