തിയറ്റര്‍ ഉടമകളെ പേടിച്ച് അമ്മ സീരിയല്‍ ഉപേക്ഷിച്ചു

തിയറ്റര്‍ ഉടമകളെ പേടിച്ച് താരസംഘടനയായ അമ്മ സീരില്‍ നിര്‍മാണം ഉപേക്ഷിച്ചു. സിനിമയില്ലാത്ത താരങ്ങള്‍ക്ക് വേണ്ടിയാണ് അമ്മ സീരിയല്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സീരിയലില്‍ അഭിനയിക്കുന്ന താരങ്ങളുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് എ ക്ലാസ് തിയറ്ററുകളുടെ സംഘടന അറിയിച്ചതോടെ അമ്മ പിന്‍മാറുകയായിരുന്നു. അംഗങ്ങള്‍ക്കുള്ള കൈനീട്ടത്തിനും ഇന്‍ഷ്വറന്‍സ് പരിരക്ഷയ്ക്കും മറ്റ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രതിവര്‍ഷം പതിനേഴ് ലക്ഷം രൂപയാണ് അമ്മയ്ക്ക് മാറ്റിവെയ്‌ക്കേണ്ടി വരുന്നത്. ഇതിനുള്ള വരുമാനവും സീരിയലിലൂടെ കണ്ടെത്താനായിരുന്നു തീരുമാനം.
അമ്മയുടെ പ്രധാന ധനസമാഹരണമാര്‍ഗ്ഗം താരഷോയായിരുന്നു. അതിനാല്‍ സീരിയല്‍ ഉപേക്ഷിച്ച് അതിനുള്ള ഒരുക്കങ്ങളിലാണ് അമ്മ. വേദിയും ഡേറ്റും തീരുമാനിക്കപ്പെട്ടിട്ടില്ലെങ്കിലും ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ഷോ സംഘടിപ്പിക്കാനാണ് സാധ്യത. ഇത്തവണ ഫെഫ്ക്കയോടൊപ്പം ചേര്‍ന്നായിരിക്കും അമ്മ താരഷോ സംഘടിപ്പിക്കുക. നിര്‍മാതാക്കളുടെയും തിയറ്റര്‍ ഉടമകളുടെയും സംഘടനകളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കാനാണ് ഫെഫ്കയെ കൂടി അമ്മ ഉള്‍പ്പെടുത്തുന്നത്. പുതിയ പുതിയ താരങ്ങള്‍ വന്നതോടെ സിനിമയിലെ ചിലര്‍ക്ക് അവസരങ്ങള്‍ കുറയുകയും ചിലര്‍ക്ക് ജോലി ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha