ഭര്‍ത്താവിന്റെ വികൃത പെരുമാറ്റം സഹിച്ചില്ല... പ്രിയങ്കയും വേര്‍പിരിയലിലേക്ക്

വിലാപങ്ങള്‍ക്കപ്പുറം എന്ന ടി.വി. ചന്ദ്രന്റെ സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി മലയാളികളുടെ പ്രിയങ്കരിയായി മാറിയ പ്രിയങ്കാനായരും വേര്‍പിരിയലിന്റെ വക്കിലാണ്. നാടന്‍ പെണ്‍കുട്ടിയായി മലയാളിയുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ പ്രിയങ്ക പിന്നീട് ചില ഗ്ലാമര്‍ വേഷങ്ങളുമായി തമിഴിലേക്ക് ചേക്കേറി. ആ ചേക്കേറല്‍ വിവാഹത്തിലും കലാശിച്ചു.
തമിഴിലെ പ്രശസ്ത സംവിധായകനായ ലോറന്‍സ് റാമും പ്രിയങ്കയും തമ്മില്‍ അടുപ്പത്തിലായി.
കുറച്ചുനാളുകളായുള്ള ഇരുവരുടേയും പ്രണയത്തിന്റെ തീവ്രത മനസിലാക്കിയ വീട്ടുകാര്‍തന്നെ മുന്‍കൈയെടുത്ത് ആറ്റുകാല്‍ ക്ഷേത്രത്തില്‍വച്ച് 2012ല്‍ വിവാഹം നടത്തി.
വിവാഹത്തിനുശേഷവും സിനിമയില്‍ സജീവമായിരുന്ന പ്രിയങ്ക ഇതിനോടകം താമസം ചെന്നൈയിലേക്കു മാറ്റിയിരുന്നു.
2013ല്‍ പ്രസവത്തിനായി തിരുവനന്തപുരത്തേക്കു എത്തിയ പ്രിയങ്ക മകന്‍ മുകുന്ദ്‌റാമിന്റെ ജനനത്തിനുശേഷം ചെന്നൈയിലേക്ക് മടങ്ങിയിരുന്നില്ല. അതിനോടകം തന്നെ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയിരുന്നു.
മകന് മൂന്നു വയസു പൂര്‍ത്തിയായ സമയത്താണ് പ്രിയങ്ക വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുന്നത്. ഭര്‍ത്താവിന്റെ ഭാഗത്തുനിന്നുണ്ടായ വികൃതമായ പെരുമാറ്റമാണ്പ്രിയങ്കയെ വേര്‍പിരിയലിലേക്കു നയിച്ചതെന്ന് ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. സംവിധായകനൊക്കെ ശരിതന്നെ. സ്വകാര്യത സിനിമപോലെയാക്കി നാട്ടുകാരെ കാണിച്ചാല്‍ ഏത് ഭാര്യയാണ് സഹിക്കുക.
ഭര്‍ത്താവിനെതിരെ പ്രിയങ്ക ഉന്നയിച്ച ആരോപണങ്ങളില്‍ ഇന്റര്‍നെറ്റില്‍ പ്രധാനമായും പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഒന്നിതാണ്. ഭര്‍ത്താവും ഭാര്യയും സ്വകാര്യമായി ഇടപെടുന്ന സമയത്ത് ഭര്‍ത്താവ് മൊബൈലില്‍ പകര്‍ത്തിയ ഏറെക്കുറെ നഗ്‌നമായ ചിത്രങ്ങള്‍ ഭര്‍ത്താവ് തന്നെ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നു.
ഏതൊരു സ്ത്രീയേയും സംബന്ധിച്ച് തന്റെ സ്വകാര്യത പൊതുജനം കാണുന്നത് സഹിക്കാന്‍ കഴിയാത്ത കാര്യംതന്നെയാണ്. പ്രത്യേകിച്ചും ഭര്‍ത്താവുതന്നെ സ്വന്തം ഭാര്യയോടു ഇതു ചെയ്യുമ്പോള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha