സാക്ഷാല്‍ മണി രത്‌നം വിളിച്ചാലും മുടി മുറിക്കില്ല

പ്രേമത്തിലെ നായികമാരില്‍ ഒരാളായ അനുപമ പരമേശ്വരന് പ്രിയപ്പെട്ടതാണ് തന്റെ മുടി. പ്രേമം ഹിറ്റായതോടെ അനുപമയുടെ മുടിയും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ചിത്രത്തിന്റെ പ്രമോഷന്‍ ഗാനങ്ങളിലെ ഹൈലൈറ്റും മേരിയുടെ മുടിയായിരുന്നു. അമുപമയ്ക്ക് അത്രയേറെ പ്രിയപ്പെട്ട മുടി മുറിക്കാന്‍ തയ്യാറാകുമോ? ഒരു ടോക്ക് ഷോയിലാണ് അനുപമയോട് ഈ ചോദ്യം ഉയര്‍ന്നത്. എന്നാല്‍ സാക്ഷാല്‍ മണി രത്‌നത്തിന്റ സിനിമയിലേക്ക് വിളിച്ചാല്‍ പോലും മുടി മുറിക്കേണ്ടി വരുമെങ്കില്‍ താന്‍ ചിത്രം ഉപേക്ഷിക്കുമെന്നാണ് അനുപമ പറഞ്ഞത്.
മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കാന്‍ ചാന്‍സ് കിട്ടിയാല്‍ ഏത് യുവതാരമാണ് വേണ്ടന്ന് വയ്ക്കുക. എന്നാല്‍ മണിരത്‌നം ചിത്രത്തിലെ ചാന്‍സിനേക്കാള്‍ തനിക്ക് പ്രിയം തന്റെ മുടി തന്നെയാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അനുപമ പറഞ്ഞു. ചിത്രത്തില്‍ സഹതാരമായ വിനയ് ഫോര്‍ട്ടാണ് അനുപമയോട് ഈ ചോദ്യം ചോദിച്ചത്. കുഴയ്ക്കുന്ന ചോദ്യത്തിന് ഒട്ടും സംശയമില്ലാതെ അനുപമ ഉത്തരം നല്‍കി. ബോളിവുഡ് ചിത്രത്തില്‍ അവസരം ലഭിച്ചാലോ എന്ന ബ്രിട്ടാസിന്റെ ചോദ്യത്തിനും മുടി മുറിക്കില്ലെന്ന് അനുപമ മറുപടി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha