മോഹന്‍ലാലിന്റെ അച്ഛനും പ്രേംനസീറും ക്ലാസ്‌മേറ്റ്‌സ്

മോഹന്‍ലാലിന്റെ അച്ഛന്‍ വിശ്വനാഥന്‍ നായരും പ്രേംനസീറും ക്ലാസ്‌മേറ്റ്‌സായിരുന്നു. ഇരുവരും ചങ്ങനാശേരി എസ്.ബി കോളേജിലാണ് പഠിച്ചിരുന്നത്. സംവിധായകരായ രാജീവ് നാഥിന്റെയും അശോക് കുമാറിന്റെയും പിതാവ് വിശ്വനാഥന്‍ നായരും ഇതേ കോളേജില്‍ പ്രേംനസീറിന്റെ സഹപാഠിയായിരുന്നു. പഠനശേഷം ജോലി കിട്ടി രണ്ടുപേരും ഒരുമിച്ച് തിരുവനന്തപുരത്തെത്തി. ലാലിന്റെ അച്ഛന്‍ സെക്രട്ടറിയേറ്റിലും രാജീവ് നാഥിന്റെ അച്ഛന്‍ പോലീസിലുമായിട്ടാണ് ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. രജീവ് നാഥിന്റെ പിതാവ് പിന്നെ ഐ.എസ്.ആര്‍.ഒയിലെ സയന്റിസ്റ്റായി.
ജഗതിയില്‍ ലാലിന്റെ അച്ഛന്‍ താമസിച്ചിരുന്ന വാടകവീട്ടിലേക്കാണ് രാജീവ്‌നാഥും കുടുംബവും താമസിക്കാനെത്തിയത്. ലാലിന്റെ അമ്മയുടെ അച്ഛനും രാജീവ്‌നാഥിന്റെ അമ്മയുടെ അച്ഛനും ഒരുമിച്ച് ഒരേ ബിസിനസ് നടത്തിയിരുന്നവരാണ്.
ഇത്രയേറെ ഇഴയടുപ്പം ഉണ്ട് രണ്ട് കുടുംബങ്ങള്‍ തമ്മില്‍. പക്ഷെ, കോളേജില്‍ ചേര്‍ന്ന് പരിചയപ്പെടുന്ന നിമിഷംവരെയും.മോഹന്‍ലാലിനും അശോക് കുമാറിനും ഇത് അറിയില്ലായിരുന്നു. അന്ന് എം.ജി. കോളേജില്‍ എസ്.എഫ്.ഐ മാത്രമേയുണ്ടായിരുന്നുള്ളൂ. ആകെയൊരു കെ.എസ്.യുക്കാരന്‍ അശോക് കുമാറാണ്. തല്ലുപേടിച്ച് എസ്.എഫ്.ഐയില്‍ ചേര്‍ന്നു എന്നാണ് അശോക് കുമാര്‍ ലാലിനെ കളിയാക്കിയിരുന്നത്. എന്നാല്‍ സത്യം അതായിരുന്നില്ല. ലാലുവിന് വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നു. എസ്.എഫ്.ഐയുടെ സമരമുഖത്ത് ലാലിനെ എപ്പോഴും കാണാം.
ഒരിക്കല്‍ അവിടുത്തെ ആര്‍ട്‌സ് ക്ലബ്ബ് യൂണിയന്റെ ഉദ്ഘാടനത്തിന് വിശിഷ്ടാതിഥിയായി എത്തിയത് സംവിധായകന്‍ പി.എന്‍. മേനോനായിരുന്നു. നിറയെ ആള്‍ക്കൂട്ടവും ബഹളവുമായിരുന്നു അന്നവിടെ. സംസാരത്തിനിടെ അദ്ദേഹം അവളുടെ രാവുകള്‍ എന്ന സിനിമയെക്കുറിച്ചും പരാമര്‍ശിച്ചു. കിട്ടിയ തക്കം നോക്കി കുട്ടികള്‍ കൂക്കുവിളി തുടങ്ങി. എസ്.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയല്ലേ. അത് കലക്കുകയാണ് ലക്ഷ്യം. അതോടെ അടിയും പിടിയുമായി. എസ്.എഫ്.ഐക്കാര്‍ അശോക് കുമാറിനെ ഓടിച്ചു. മുകളിലത്തെ നിലയില്‍നിന്ന് താഴെവരെ. ഈ സമയം ലാല്‍ വന്ന് എന്നെ വട്ടം പിടിച്ചുനിന്നു. എന്റെ കൂട്ടുകാരാണ് അവനെ തല്ലാന്‍ പറ്റില്ലെന്ന് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha