അനുഷ്‌കയ്ക്ക് മാംഗല്യം

നടി അനുഷ്‌ക വിവാഹത്തിന് തയ്യാറാകുന്നു. ദുബയിലെ ഒരു വ്യവസായിയാണ് വരന്‍. വിവാഹത്തിന് മുമ്പ് കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ബാഹുബലിയുടെ രണ്ടാം ഭാഗം ഉള്‍പ്പെടെയാണത്. യോഗാ, പാചകം വ്യായാമം എന്നീ ക്ലാസുകള്‍ നടത്തി കുടുംബ ജീവിതം നയിക്കാനാണ് ഭാവി തീരുമാനം. രജനീകാന്തിന്റെ ലിംഗയില്‍ അഭിനയിച്ചപ്പോഴേ അനുഷ്‌കയ്ക്ക് ധാരാളം വിവാഹ ആലോചനകള്‍ വന്നിരുന്നു. എന്നാല്‍ കരിയറിന് വേണ്ടി താരം അതെല്ലാം നിരസിക്കുകയായിരുന്നു.
34 വയസുള്ള താരം വീട്ടുകാരുടെയും ബന്ധുക്കളുടെയും നിര്‍ബന്ധം കൂടി പരിഗണിച്ചാണ് വിവാഹത്തിന് സമ്മതം മൂളിയത്. ദുബയില്‍ ഭര്‍ത്താവിനൊപ്പം ജീവിക്കുന്നതിന് ഒപ്പം തന്റേതായ രീതിയില്‍ തൊഴില്‍ ചെയ്യാമെന്നും അനുഷ്‌ക കരുതുന്നതായി അവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. സിനിമ പൂര്‍ണമായും ഒഴിവാക്കുന്നില്ല. എന്നാല്‍ സിനിമാ ചടങ്ങുകളിലും സ്റ്റേജ്‌ഷോകളിലും മറ്റ് പരിപാടികളിലും നൃത്തം ചെയ്യുന്നത് താരം അവസാനിപ്പിച്ചു. അതേസമയം ദുബയിലായതിനാല്‍ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയിട്ടില്ല.
തെന്നിന്ത്യയില്‍ ആറടിയോളം പൊക്കമുള്ള ചുരുക്കം ചില നായികമാരില്‍ ഒരാളാണ് അനുഷ്‌ക. തെലുങ്കിലെ അരുന്ധതി എന്ന സിനിമയാണ് അനുഷ്‌കയെ താരമാക്കിയത്. വിജയ്, സൂര്യ തുടങ്ങി പ്രമുഖരുടെയല്ലാം നായികയായി അഭിനയിക്കുകയും ചെയ്തു. ബോളിവുഡില്‍ നിന്ന് നിരവധി ഓഫറുകള്‍ വന്നെങ്കിലും താരം സ്വീകരിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha