മഡോണ വലിച്ച് വാരി അഭിനയിക്കില്ല

പ്രേമത്തിലെ സെലിന്‍ വലിച്ച് വാരി അഭിനയിക്കില്ല. സെലക്റ്റീവാകാനാണ് തീരുമാനം. അഭിനയത്തോടൊപ്പം പാട്ടിനും തുല്യ പ്രധാന്യം നല്‍കും. പ്രേമത്തിനു ശേഷം പല ഓഫറുകളും വന്നിരുന്നു, കിങ് ലയര്‍ മാത്രമാണ് നിലവില്‍ കമ്മിറ്റ് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ വരെയുള്ള ഇടവേളകയില്‍ കൂടുതല്‍ സമയം പാട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. വിജയ് സേതുപതിക്കൊപ്പമുള്ള തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. സെപ്റ്റംബറിലോ ഒക്ടോബറിലോ റിലീസ് ഉണ്ടാകും. ഏറെ ആസ്വദിച്ചു ചെയ്തവേഷമാണ്.
പ്രേമത്തിലെ സെലീന്റെ കഥാപാത്രവും ഞാനും ഏറെ കുറെ ഒരുപോലെയാണ്. അതുകൊണ്ടു അഭിനേതാവ് എന്ന നിലയില്‍ തനിക്ക് ചലഞ്ചിങായിരുന്ന വേഷം തമിഴിലേതായിരുന്നു. പ്രേമത്തിലെ സെലീന്‍ എന്ന നിലയിലാണ് കൂടുതല്‍ ആളുകളും തിരിച്ചറിയുന്നത്. അതേ സമയം പാട്ടുകാരിയുമാണല്ലേ എന്ന് പലരും ചോദിച്ചു തുടങ്ങിയിട്ടുണ്ട്. പ്രേമത്തിനു ശേഷം ഒരു ചിത്രത്തിനു വേണ്ടി പാടിയിരുന്നു. പാട്ടിന്റെ കാര്യത്തില്‍ ഞാന്‍ സെലക്റ്റീവ് അല്ല. എത്രത്തോളം പാടുന്നുണ്ടോ അത്രത്തോളം പാട്ട് നന്നാകുമല്ലോ.
പ്രേമം എന്ന ചിത്രത്തിലൂടെ മൂന്നു നായികമാരെയാണ് മലയാള സിനിമക്കു ലഭിച്ചത്. മേരിയായി വേഷമിട്ട അനുപമക്കും മലരിനെ അവതരിപ്പിച്ച സായ്പല്ലവിയും സെലീന്റെ വേഷത്തിലെത്തിയ മഡോണ സെബാസ്റ്റ്യനും മൂവര്‍ക്കും ആരാധകര്‍ക്കു പഞ്ഞമില്ല. ഇവരുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha