കരീനാ കപൂറിന് 10 കോടി രൂപ പ്രതിഫലം

സിനിമകള്‍ കോടികള്‍ തൂത്തു വാരുമ്പോള്‍ താരങ്ങളുടെ പ്രതിഫലം ചര്‍ച്ചയാകാറില്ല. എന്നാല്‍ ബോളീവുഡ് സുന്ദരി കരീനാ കപൂറിന് ഒരു സിനിമയില്‍ ഒമ്പത് മുതല്‍ 10 കോടി രൂപവരെയാണ് പ്രതിഫലം. കപൂര്‍ കുടുംബത്തിലെ ഇളമുറക്കാരിയും സേഫ് അലി ഖാന്റെ ഭാര്യയുമായ കരീന നായികയായ ബജ്രംഗീ ഭായിജാന്‍ വന്‍ ഹിറ്റിലേക്ക് ചുവടുവച്ചുകൊണ്ടിരിക്കുകയാണ്.
പ്രതിഫലത്തില്‍ കരീനയ്ക്ക് തൊട്ടു പിന്നില്‍ ദീപികാ പദുക്കോണാണ്. എട്ട് മുതല്‍ ഒമ്പത് കോടി വരെയാണ് ദീപികയുടെ പ്രതിഫലം. പ്രയങ്ക ചോപ്രയ്ക്കും ഏകദേശം ഈ പ്രതിഫലം തന്നെയാണ്.
ദേശീയ പുരസ്‌കാര ജേതാവും ബോളീവുഡിലെ ബോള്‍ഡ് നടിയുമായ വിദ്യാബാലന്റെ പ്രതിഫലം ആറ് കോടി മുതല്‍ ഏഴ് കോടിവരെയാണ്. കത്രീന കൈഫിന്റെ പ്രതിഫലവും ഏകദേശം ആറ് മുതല്‍ ഏഴ് കോടിവരെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha