ഇത് കല്യാണ ഉറപ്പിക്കല്‍ മാസമാ... അര്‍ച്ചനാ കവി വിവാഹിതയാകുന്നു

മുക്തയുടേയും റിമിടോമിയുടെ സഹോദരന്റെയും വിവാഹവാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെ മറ്റൊരു പ്രമുഖ മലയാളനടിയുടെ കൂടി വിവാഹവാര്‍ത്ത പുറത്ത്. നീലത്താമരയിലൂടെ മലയാളത്തിലെത്തിയ യുവസുന്ദരി അര്‍ച്ചനാ കവിയുടെ വിവാഹ വാര്‍ത്തയാണ് പ്രചരിക്കുന്നത്. ടെലിവിഷന്‍ അവതാരകനായ അബീഷ് മാത്യു അര്‍ച്ചനാ കവിയുടെ ജീവിതത്തിലേക്ക് എത്തുന്നതായിട്ടാണ് വിവരം.
ജനുവരിയില്‍ ഇവര്‍ തമ്മില്‍ വിവാഹിതരാകുമെന്നും ഡിസംബറില്‍ വിവാഹ നിശ്ചയം നടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തില്‍ ആയിരുന്നു. വേദി കൊച്ചിയിലോ പാലായിലോ ആയിരിക്കുമെന്നും സൂചനയുണ്ട്. ലാല്‍ജോസ് നായകനായ നീലത്താമരയിലൂടെയാണ് അര്‍ച്ചനാകവി സിനിമയില്‍ അരങ്ങേറിയത്.
പിന്നീട് അനേകം മലയാളം സിനിമയില്‍ പ്രത്യക്ഷപ്പെട്ട താരം സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ അവതാരകയായും ശ്രദ്ധനേടിയിരുന്നു. സ്റ്റാന്റ് അപ് കോമഡി പരിപാടികളിലൂടെയാണ് അബീഷ് ശ്രദ്ധേയനായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha