കാക്കിയണിഞ്ഞ് ഫൈറ്റുമായി മഞ്ജു വാര്യര്‍

കാക്കിയുമണിഞ്ഞ് ഉശിരന്‍ ഡയലോഗ്‌സുമായി പ്രിയ താരം മഞ്ജു വാര്യര്‍. റാണി പത്മിനി\'എന്ന ചിത്രത്തിനു ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്നത് മലയാളത്തിലെ പ്രമുഖ സംവിധായകന്റെ പോലീസ് സിനിമയിലാണ്. മഞ്ജുവാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ഐപിഎസ് ഓഫീസറുടെ റോളിലെത്തുന്നത്. മഞ്ജുവിന്റെ ആക്ഷന്‍ രംഗങ്ങളും സുരേഷ് ഗോപി സ്‌റ്റൈല്‍ ഡയലോഗുകളും കൊണ്ട് സമൃദ്ധമായിരിക്കും ഈ ത്രില്ലര്‍ സിനിമ.
യുവ നായകന്‍മാരില്‍ ശ്രദ്ധേയനായ ജയസൂര്യയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. സമീപകാലത്ത് കൊച്ചിയില്‍ സംഭവിച്ച മയക്കുമരുന്ന് കടത്തുമായി ബന്ധമുള്ളതാണ് സിനിമയുടെ പ്രമേയമെന്ന് സൂചനകളുണ്ട്. എന്തായാലും ഈ സിനിമക്കായുള്ള തയാറെടുപ്പുകളിലാണ് ഇപ്പോള്‍ മഞ്ജു വാര്യര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha