അഭിഷേക് ബച്ചനെ കബടി പഠിപ്പിച്ചത് അമിതാഭ് ബച്ചന്‍

അഭിഷേക് ബച്ചനെ കബടി പഠിപ്പിച്ചത് പിതാവ് അമിതാഭ് ബച്ചന്‍. ബോളിവുഡ് താരങ്ങളടക്കം ക്രിക്കറ്റിന് പിന്നാലെ പായുമ്പോള്‍ അഭിഷേക് കബടിക്ക് പിന്നാലെയാണ്. താരം കബടി ലീഗ് തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. കബടിക്ക് നമ്മുടെ നാടും സംസ്‌ക്കാരവുമായി അടുത്ത ബന്ധമുണ്ട് അഭിഷേക് പറഞ്ഞു. ലോക കബടി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഇതുവരെ പരാജയപ്പെട്ടിട്ടില്ലെന്നും താരം ഓര്‍ത്തു. കബടി ലീഗിന്റെ ആദ്യ സീസണ്‍ കഴിഞ്ഞതോടെ സ്‌പോണ്‍സര്‍മാരും ഉടമകളും കാണുകളും കൂടിയെന്ന് കബടി ഫെഡറേഷന്‍ പറയുന്നു.
താരതമ്യേന ആരും പണം മുടക്കാത്ത സ്‌പോട്‌സ് ഇനമാണ് കബടി. അഭിഷേക് അതില്‍ പണം നിക്ഷേപിച്ചതോടെ കബടിയുടെ മുഖം മാറുകയാണ്. സ്വിറ്റ്‌സര്‍ലണ്ടിലെ എയ്‌ഗ്ലോണ്‍ കോളജിലാണ് അഭിഷേക് പഠിച്ചത്. സ്‌പോട്‌സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ് അവിടുത്തുകാര്‍. പ്രത്യേകിച്ച് അവിടുത്തെ കായിക ഇനങ്ങള്‍. തന്റെ സ്വഭാവവും വ്യക്തിത്വവും രൂപപ്പെടുത്തിയതില്‍ സ്‌പോട്‌സിനെ് വലിയ സ്വാധീനമുണ്ടെന്നും താരം പറഞ്ഞു. പല കായിക ഇനങ്ങളിലും രാജ്യം മികച്ച പ്രകടനം നടത്തുന്നു. എന്നാല്‍ നമ്മുടേതായ കായിക ഇനങ്ങളെ തഴയുകയാണ്. അതിനാലാണ് കബടിക്ക് പ്രാധാന്യം നല്‍കുന്നതെന്നും താരം പറഞ്ഞു.
പിതാവ് ബച്ചനാണ് തന്നെ കബടി പഠിപ്പിച്ചതെന്ന് അഭിഷേക് പറഞ്ഞു. കുട്ടിക്കാലത്തെ പ്രധാന വിനോദമായിരുന്നു കബടികളി. തന്റെ ആദ്യ സിനിമയായ റെഫ്യൂജിയിലും കബടി ഉണ്ടായിരുന്നതായി താരം ഓര്‍ത്തു. ജയ്പൂരില്‍ നിന്നുള്ള കരുത്തരായ താരങ്ങളെയാണ് താരം തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ആദ്യ ഘട്ടം വിജയമായിരുന്നു. രണ്ടാം സീസണായി കാത്തിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha