അതെല്ലാം നടക്കേണ്ട സമയത്തു നടക്കും... അമ്മയാകുന്നതിനെ കുറിച്ച് ഇപ്പോള്‍ പ്ലാനില്ല; ഉടന്‍ സിനിമയില്‍ തിരിച്ചുവരും

കുടുംബജീവിതം നന്നായി മുന്നോട്ടു പോകുന്നു എന്നും അമ്മയാകുന്നതിനെക്കുറിച്ചൊന്നും ഇപ്പോള്‍ പ്ലാന്‍ ചെയ്തിട്ടില്ലെന്നും നസ്രിയ നസീം. തന്നെയല്ല, ഇതൊന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്തു നടപ്പാക്കാനാവില്ല. അതെല്ലാം നടക്കേണ്ട സമയത്തു നടക്കും.
അവാര്‍ഡ് ലഭിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. കാരണം ഞാനൊരിക്കലും ഇതു പ്രതീക്ഷിച്ചിരുന്നില്ല. എന്റെ പേര് അവാര്‍ഡിനു പരിഗണിക്കുന്നതായിപോലും അറിഞ്ഞിരുന്നില്ല. സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്തു ഞാന്‍ വീട്ടില്‍ ഇല്ലായിരുന്നു. കൊച്ചിയില്‍ ആയിരുന്നു. എന്റെ അമ്മ വിളിച്ചു പറയുമ്പോഴാണ് വിവരം അറിയുന്നത്. എന്തു പറയണമെന്നറിയാത്ത അവസ്ഥ. വലിയ സന്തോഷം. വാര്‍ത്തയറിഞ്ഞ ഞാന്‍ ആദ്യം ശരിക്കും ഷോക്ഡ് ആയിപ്പോയി.
അവാര്‍ഡ് കാര്യത്തില്‍ ഫഹദിന്റെ തൊട്ടുപിന്നാലെ ഞാനുമുണ്ടെന്ന് അദ്ദേഹത്തോടു നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. അവാര്‍ഡ് നേട്ടത്തില്‍ ഭര്‍ത്താവിനും ഏറെ സന്തോഷം.
ഈ പുരസ്‌കാരം തിരിച്ചുവരവിനുള്ള പ്രചോദനം തന്നെയാണ്. തീര്‍ച്ചയായും സിനിമയിലേക്കു തിരിച്ചുവരിക തന്നെ ചെയ്യും. എന്നാല്‍ അത് എപ്പോഴാണെന്ന് ഇപ്പോള്‍ പറയുന്നില്ല. എപ്പോള്‍ വേണമെങ്കിലും അതു സംഭവിക്കാം. പല ഓഫറുകളും വരുന്നുണ്ട്.
പപ്പയ്ക്കു വളരെ സന്തോഷമായി. അവാര്‍ഡ് പ്രഖ്യാപിച്ച സമയത്ത് ഞാനിവിടെ ആലപ്പുഴയിലെ വീട്ടില്‍ ഇല്ലായിരുന്നു. ഒരു ബന്ധുവിന്റെ വിവാഹത്തോടനുബന്ധിച്ചുള്ള ഷോപ്പിംഗുമായി കൊച്ചിയിലായിരുന്നു. വാര്‍ത്ത അറിഞ്ഞ അപ്പോള്‍ തന്നെ പപ്പ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. വീട്ടിലുള്ള എല്ലാവരും വളരെ എക്‌സൈറ്റഡായിരുന്നു.
നിവിന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഞാന്‍ മികച്ച നടിയായി തെരഞ്ഞടുക്കപ്പെട്ടതു സന്തോഷം ഇരട്ടിയാക്കുന്നു. കാരണം ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്.
ഓം ശാന്തി ഓശാനയിലെയും ബാംഗളൂര്‍ ഡെയ്‌സിലെയും അഭിനയത്തിനാണല്ലോ എനിക്ക് അവാര്‍ഡ് കിട്ടിയത്. ഇതുവരെ കിട്ടിയ സിനിമകളില്‍ എനിക്കു കൂടുതല്‍ പെര്‍ഫോം ചെയ്യാനുണ്ടായിരുന്ന ചിത്രങ്ങള്‍ ഇതു രണ്ടും തന്നെയാണ്. മാത്രമല്ല ഈ സിനിമയില്‍ രണ്ടിലും നായികാ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യമുള്ളവയുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha