Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്റെ അഞ്ച് വര്‍ഷത്തെ പ്രയത്‌നമാണ് മരക്കാര്‍.... മരക്കാര്‍ പൂര്‍ണമായ ഒരു ചരിത്ര സിനിമയല്ല, സാധാരണക്കാര്‍ക്ക് വേണ്ടിയുളള എന്റര്‍ടെയ്‌നറാണെന്ന് പ്രിയദര്‍ശന്‍

30 NOVEMBER 2021 08:06 PM IST
മലയാളി വാര്‍ത്ത

ആരെയും അപമാനിക്കുന്നതോ വേദനിപ്പിക്കുന്നതോ ആയ ഒന്നും മരക്കാറിലില്ലെന്ന് ധൈര്യമായി തനിക്ക് പറയാനാകുമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. 'മരക്കാര്‍ പൂര്‍ണമായ ഒരു ചരിത്ര സിനിമയല്ല. സാധാരണക്കാര്‍ക്ക് വേണ്ടിയുളള എന്റര്‍ടെയ്‌നറാണ്.

ആ മനസോടെ ചിത്രം കാണണം. ചിത്രം കഴിഞ്ഞ് ഓഡിയന്‍സ് എങ്ങനെ സ്വീകരിക്കും എന്ന ഭയമില്ലാതെ എടുത്ത പടമാണ്. മറ്റ് സിനിമകള്‍ക്കെല്ലാം റിലീസിന് മുന്‍പ് ജനങ്ങള്‍ സ്വീകരിക്കുമോ എന്ന ടെന്‍ഷനുണ്ടായിരുന്നു. മരക്കാര്‍ അത്തരമൊരു ഭയമില്ലാതെയെടുത്തതാണ്.' പ്രിയദര്‍ശന്‍ അഭിപ്രായപ്പെട്ടു. 2018ലാണ് ചിത്രം തുടങ്ങിയത്.

അതിന് ഒരുവര്‍ഷം മുന്‍പ് ഇതിന്റെ വര്‍ക്കുകള്‍ തുടങ്ങിയിരുന്നതായും തന്റെ അഞ്ച് വര്‍ഷത്തെ പ്രയത്‌നം ചിത്രത്തിന് പിന്നിലുളളതായും പ്രിയദര്‍ശന്‍ അറിയിച്ചു.ഒടിടിയില്‍ സിനിമ റിലീസ് ചെയ്യണം എന്ന് ചിന്തിക്കുക പോലും ചെയ്യാത്ത സമയത്താണ് മരക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതെന്ന് മോഹന്‍ലാല്‍.

ഒരുപാടുപേര്‍ ഇത്തരത്തില്‍ തെറ്റിദ്ധരിച്ചിരുന്നതായും വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആമസോണുമായി ചിത്രം ഒടിടി റിലീസിന് കരാറായെന്ന് പ്രചരിച്ചിരുന്നു. ആമസോണുമായി സൈന്‍ ചെയ്താല്‍ അവര്‍ പിന്നെ സിനിമ തിരികെ തരില്ല. ഇതുപോലെ വലിയൊരു സിനിമ തീയേറ്ററില്‍ തന്നെ കാണണം എന്ന് കരുതിയാണ് രണ്ട് വര്‍ഷം കാത്തുവച്ചത്.' അദ്ദേഹം പറഞ്ഞു.

ബ്രോ ഡാഡി,12ത് മാന്‍ അതിന് പുറമേ മറ്റ് രണ്ട് സിനിമകളും ഒടിടിയ്ക്ക് വേണ്ടിയെടുത്തതാണ്. മരക്കാര്‍ തീയേറ്റര്‍ റിലീസിന് തീരുമാനിച്ച ശേഷമാണ് ഒടിടിയിലേക്ക് കരാറൊപ്പിട്ടത്. തീയേറ്റര്‍ റിലീസിന് ശേഷം തീര്‍ച്ചയായും ഒടിടിയില്‍ സിനിമയെത്തും. അന്‍പത് ശതമാനം പ്രേക്ഷകര്‍ എത്തിയാലും ബ്രേക്ക് ഇവന്‍ ആവാന്‍ സാദ്ധ്യതയുണ്ടെന്ന് കരുതുന്നതായും വിവിധ ഭാഷകളില്‍ ചിത്രം മികച്ച രീതിയില്‍ എത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ലാല്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (12 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (23 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (30 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (52 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends