Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ജീവിതത്തിന്റെ തുടക്കത്തില്‍ അത്മഹത്യയെ കുറിച്ച് ചിന്തിരുന്നുവെന്ന് നടി സേതുലക്ഷ്മി

10 SEPTEMBER 2015 02:11 PM IST
മലയാളി വാര്‍ത്ത.

മക്കളെയും ചേര്‍ത്തുപിടിച്ച് ആത്മഹത്യ ചെയ്യാനൊരുങ്ങിയിടത്തു നിന്നാണ് ഇന്നത്തെ നിലയിലേക്ക് സേതുലക്ഷ്മി തന്റെ ജീവിതം പടുത്തുയര്‍ത്തിയത്. നാല് മക്കളെയും ചേര്‍ത്തുപിടിച്ച് ആത്മഹത്യ ചെയ്യാനോര്‍ത്ത ദിവസത്തില്‍ ഒരു നിമിഷം ചിന്തയൊന്ന് പാളി. നാലില്‍ ഏതെങ്കിലും മരിച്ചില്ലെങ്കില്‍, ഞാനും ബാക്കി സഹോദരങ്ങളുമില്ലാതെ ഒറ്റയ്ക്ക് അതിന്റെ ജീവിതം ദുരിത പൂര്‍ണമാകും. അതോര്‍ത്തപ്പോള്‍ ജീവിക്കാനുളള് ധൈര്യം എവിടുന്നോ ഉള്ളിലേക്ക് കയി. പിന്നെ ജീവിക്കാനായി ചത്ത് കിടന്ന് പണിയെടുത്ത ദിവസങ്ങളായിരുന്നു. അപ്പോഴും മനസില്‍ ഒരു ദൃഢപ്രതിജ്ഞ ബാക്കിയുണ്ടായിരുന്നു, ആരുടെ മുന്നിലും കൈനീട്ടില്ല എന്ന്. അത് ഇന്നും എനിക്ക് തുടരാന്‍ കഴിയുന്നുണ്ട്. ംികച്ച നടി ഉള്‍പ്പെടെ അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍. അഭിനയരംഗത്തെത്തി 50 വര്‍ഷമായപ്പോഴാണ് മലയാളി പ്രേക്ഷകര്‍ കൂടുതലായി എന്നെ തിരിച്ചറിയാന്‍ തുടങ്ങിയത്. ഉള്ളില്‍ കഴിവുണ്ടെങ്കില്‍ എത്ര വൈകിയായാലും അതിന് അര്‍ഹിക്കുന്ന പ്രതിഫലം ജീവിതത്തില്‍ ലഭിക്കുമെന്ന് തന്റെ അനുഭവം മുന്‍നിറുത്തിത്തന്നെ സേതുവമ്മയ്ക്ക പറയാന്‍ കഴിയും.
ഉള്ളിലെ വിഷമങ്ങള്‍ ആരോടും പറയാതെ കൊണ്ടുനടക്കുന്നതാണ് സേതുലക്ഷ്മിക്ക് സന്തോഷം. കാരണം ദുഃഖമെന്നത് പങ്കുവയ്ക്കാനുള്ള തല്ലന്നാണ് നടിയുടെ അഭിപ്രായം. മൂന്ന് പെണ്‍മക്കളുടെയും ഒരു മകന്റെയും കല്യാണം നടത്തി. ഒരു രൂപ പോലും എനിക്ക് കടമുണ്ടായിട്ടില്ല എന്ന് അഭിമാനത്തോടെ തന്നെ പറയാന്‍ കഴിയും. അഭിനയവും നൃത്തവുമല്ലാതെ മറ്റൊരു തൊഴിലും എനിക്കറിയില്ല. ആ തൊഴില്‍ ചെയ്തു തന്നെ നാലുപേരെയും വളര്‍ത്തി. മൂത്തമകളെ ഡിഗ്രിക്കാരിയാക്കി. മറ്റുള്ളവര്‍ പ്രീഡിഗ്രിയായപ്പോള്‍ തന്നെ എന്നെ സഹായിക്കാനായി ഇറങ്ങി. ഡാന്‍സില്‍ ഡിഗ്രിയെടുത്ത് നാടകത്തിലേക്ക് ചേക്കേറി, അവസാനം സിനിമയിലെത്തി.
ആദ്യ നാടകത്തില്‍ തന്നെ നല്ല അഭിപ്രായം കിട്ടി. തുടര്‍ന്ന് ഒരുപാട് അവസരങ്ങള്‍. ഇതിനിടയിലാണ് മേക്കപ്പ്മാന്‍ അര്‍ജുനനുമായി പ്രണയത്തിലായതും വിവാഹം കഴിച്ചതും. കല്യാണശേഷമാണ് കൈനീട്ടി പ്രതിഫലം വാങ്ങാന്‍ തുടങ്ങിയത്. മക്കള്‍ നാലായി ബീന, ബിന്ദു, ലക്ഷ്മി, കിഷോര്‍. ദാരിദ്ര്യവും കഠിനമായി. കിട്ടുന്നതുകൊണ്ട് മക്കളുടെ വയറുപോലും നിറയ്ക്കാന്‍ കഴിയാത്ത അവസ്ഥ. സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹമായതുകൊണ്ട് വീട്ടുകാരെല്ലാം എന്നെ ഉപേക്ഷിച്ചു. കുടിച്ച് ഭാര്യയെയും മക്കളെയും മറക്കുന്ന ഭര്‍ത്താവില്‍ നിന്നും എനിക്ക് സഹായം ലഭിച്ചില്ല. കിട്ടുന്ന നാടകങ്ങളില്‍ അഭിനയിച്ചു.
അല്ലാത്ത സമയങ്ങളില്‍ ഡാന്‍സ് പഠിപ്പിക്കാന്‍ പോയി. അഭിനയവും വീട്ടുജോലിയും കഴിഞ്ഞ് ഡാന്‍സ് പഠിപ്പിക്കല്‍ കൂടിയായപ്പോള്‍ എനിക്ക് മുന്നോട്ടുപോകാന്‍ കഴിയാതെയായി. ആ സമയങ്ങളിലാണ് കൂട്ട ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചത്.
പ്രൊഫഷണല്‍ നാടകങ്ങളില്‍ എത്തിയതോടെയാണ് നേരയൊന്ന് ശ്വാസംവിടാന്‍ സമയം കിട്ടിയത്.ഇന്ന് കൈനിറയെ ചിത്രങ്ങല്‍. സിനിമയില്‍ തിരക്കുണ്ടെങ്കിലും നാടകങ്ങളില്‍ കുറച്ചെങ്കിലും അഭിനയിക്കണം. എന്നാണ് സേതുലക്ഷ്മിയുടെ ആഗ്രഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (21 minutes ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (27 minutes ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (49 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (1 hour ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (1 hour ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (2 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (2 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (2 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (2 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (3 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (3 hours ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (3 hours ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (3 hours ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (4 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (6 hours ago)

Malayali Vartha Recommends