കണ്ടക്ടര്‍ക്ക് മുമ്പ് കൂലിപ്പണിക്കാരന്… പട്ടിണിയില്‍ നിന്നാണ് ഈ നിലയില്‍ എത്തിയത്
സിനിമയില്‍ എത്തുന്നതിനു മുമ്പ് ബസ്സ് കണ്ടക്ടര്‍ ആയിരുന്നു രജനീകാന്ത് എന്ന് എല്ലാവര്‍ക്കുമറിയാം. സൂപ്പര്‍ താരമായിട്ടും തന്റെ പഴയ കാലം ആരില്‍ നിന്നും രജനി മറച്ചു വച്ചിട്ടില്ല. എന്നാല്‍ ബസ്സ് കണ്ടക്ടര്‍ ആവുന്നതിനു മുന്‍പ് രജനീകാന്ത് ദിവസക്കൂലിക്കാരനായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.
ഇതിഹാസ സംവിധായകന് എസ്. പി മുത്തുമാരന് ആണ് അധിമാര്‍ക്കും അറിയാത്ത ഈ വാര്‍ത്ത വെളിപ്പെടുത്തിയത്. രജനിയെ നായകനാക്കി 25 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഒരു പുസ്തക പ്രകാശനത്തിന് ഇടയിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
ചടങ്ങില്‍ വച്ച് തമിഴകത്തിന്റെ നടന ഇതിഹാസങ്ങളായ എംജിആര്‍, ശിവാജി ഗണേശന്, തുടങ്ങിയവരെ കുറിച്ചും പി.എസ് മുത്തുമാരന് സ്മരിച്ചു. ഇവരെല്ലാം ജീവിതത്തില്‍ ബുദ്ധിമുട്ട് എന്താണെന്ന് അറിഞ്ഞവരാണ്. പട്ടിണിയില്‍ നിന്നാണ് അവര്‍ ഈ നിലയില്‍ എത്തിയത്. അവരുടെ കഠിനാദ്ധ്വാനംകൊണ്ടും പ്രതിബദ്ധതകൊണ്ടും വിവേചന ശക്തികൊണ്ടും തമിഴകത്ത് വലിയ നിലയില്‍ എത്തിയവരാണ് മൂവരും എന്ന് അദ്ദേഹം പറഞ്ഞു.
സിനിമയില്‍ എത്തുന്നതിന് മുമ്പ് ബാംഗ്ലൂരിലെ ഒരു ബസ് കണ്ടക്ടറായിരുന്നു രജനിയെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതിന് മുമ്പ് അയാള്‍ എന്ത് ചെയ്യുകയായിരുന്നു. ആര്‍ക്കെങ്കിലും അറിയുമോ? അദ്ദേഹം ഒരു കൂലിപ്പണിക്കാരനായിരുന്നു. ആരെങ്കിലും വിശ്വസിക്കുമോയിത്? എന്നാലിത് സത്യമാണ്. മുത്തുമാരന് കൂട്ടിച്ചേര്‍ത്തു.
ശിവാജി റാവു എന്ന രജനീകാന്ത് സാധാരണ ഒരു ബസ് കണ്ടക്ടര്‍ ആയി ജോലി ചെയ്യുമ്പോള്‍ ആണ് അദ്ദേഹം സിനിമയില്‍ പ്രവേശിക്കുന്നത്. കെ.ബാലചന്ദറിന്റെ അപൂര്‍വ്വരാഗങ്ങളായിരുന്നു രജനീകാന്തിന്റെ ആദ്യചിത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha