Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷിനെതിരായ ആരോപണങ്ങള്‍ കേട്ടപ്പോള്‍ ഞെട്ടിയെന്ന് അഭിരാമി സുരേഷ്

08 MARCH 2022 07:03 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിലെ ഇങ്ക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റ് സുജീഷ് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി ഗായിക അഭിരാമി സുരേഷ്. തനിക്കും സഹോദരി അമൃത സുരേഷിനും സുജീഷ് ടാറ്റു ചെയ്തിട്ടുണ്ടെന്നും വ്യക്തിപരമായി അറിയാവുന്ന ഒരാള്‍ക്കെതിരെ ഇത്തരമൊരു ആരോപണമുണ്ടായത് ഞെട്ടലുണ്ടാക്കുന്നതാണെന്നും അഭിരാമി പ്രതികരിച്ചു. സുജീഷിനെതിരെ പരാതി നല്‍കാന്‍ ധൈര്യം കാണിച്ചു മുന്നോട്ടു വന്ന യുവതികളെ പ്രശംസിച്ച അഭിരാമി മീടൂ ആരോപണം നിസാരമായി കാണേണ്ടതല്ലെന്നും ഇത്തരം പരാതികള്‍ ഒരിക്കലും അവഗണിക്കരുതെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു.

'കുറച്ചുദിവസമായി വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് തിരക്കിലായിരുന്നു. അതിനിടയിലാണ് സുജീഷിനെതിരെ വന്ന വാര്‍ത്ത കണ്ടത്. അത് വളരെ ഞെട്ടലുണ്ടാക്കിയതാണ്. വിശ്വസിക്കാന്‍ കുറച്ചു സമയം വേണ്ടി വന്നു. എന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ടാറ്റു ചെയ്തത് സുജീഷ് ആണ്. അടുത്തിടെ എന്റെ ചേച്ചിയും അവിടെ ടാറ്റു ചെയ്തു. ഞാന്‍ ഒരുപാട് ആളുകളെ അവിടെ ടാറ്റു ചെയ്യാന്‍ പറഞ്ഞുവിട്ടിട്ടുണ്ട്. അത് അയാളുടെ വര്‍ക്ക് നല്ലതായതുകൊണ്ടാണ്'. വളരെ കാലമായി അറിയാവുന്ന ആളെക്കുറിച്ച് ഇത്തരം മോശമായ വാര്‍ത്ത കേള്‍ക്കേണ്ടി വന്നത് ഞെട്ടല്‍ ഉണ്ടാക്കിയെന്നും അഭിരാമി പറഞ്ഞു.

സുജീഷില്‍ നിന്നും തനിക്കു വ്യക്തിപരമായി ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും എന്നാല്‍ മിടൂ ആരോപണത്തെ ഗൗരവമായി കാണുന്നെന്നും അഭിരാമി വിഡിയോയില്‍ പറഞ്ഞു. എന്തുകൊണ്ടാണ് ആ സമയത്ത് പ്രതികരിക്കാത്തത് എന്ന് പലരും ചോദിക്കും. പക്ഷെ എത്ര സെല്‍ഫ് കോണ്‍ഫിഡന്‍സ് ഉള്ള വ്യക്തിയാണെന്ന് പറഞ്ഞാലും ഇങ്ങനെയൊരു സാഹചര്യത്തിലാകുമ്പോള്‍ ഏത് മാനസികാവസ്ഥയിലായിരിക്കും എന്ന് പറയാനാകില്ല. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന് നമ്മള്‍ മുന്‍കൂട്ടി തയ്യാറെടുത്തല്ല ഇരിക്കുന്നത്. ഇത് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചല്ലല്ലോ ഇരിക്കുന്നത്. ലൈംഗിക അതിക്രമത്തെ നേരിടാനും അതിനെതിരേ പ്രതികരിക്കാനും ധൈര്യം സംഭരിക്കേണ്ടത് അത്യവശ്യമാണ്. ചിലപ്പോള്‍ ആ സമയത്ത് പ്രതികരിക്കാന്‍ കഴിയില്ലെന്ന് വരും. എന്നിരുന്നാലും മറ്റുള്ളവരോട് തുറന്ന് പറയാനുള്ള മനസ്സ് കാണിക്കണം', അഭിരാമി പറഞ്ഞു.

എല്ലാ ദിവസവും ലൈംഗിക അതിക്രമത്തെക്കുറിച്ച് വാര്‍ത്തകള്‍ വായിക്കാറുണ്ട്. ലൈംഗികതയെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ സമൂഹത്തിലുണ്ടെന്നും അത്തരം ചിന്തകള്‍ക്ക് കുടുംബത്തില്‍ നിന്ന് മാറ്റേണ്ടതാണെന്നും അഭിരാമി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (31 minutes ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (51 minutes ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (54 minutes ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (1 hour ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (1 hour ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (1 hour ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (1 hour ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (1 hour ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (1 hour ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (1 hour ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (1 hour ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (2 hours ago)

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (2 hours ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (2 hours ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (2 hours ago)

Malayali Vartha Recommends