അറിയാതെ കൊച്ചായിരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞുപോയതാണ്....അന്ന് പറഞ്ഞ കാര്യം ആലോചിക്കുമ്ബോള്‍ നാണക്കേട് തോന്നുന്നുവെന്ന് നവ്യ നായര്‍
വിവാഹം കഴിഞ്ഞ് സിനിമയില്‍ നിന്ന് മാറിനിന്ന നവ്യ, വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ'യിലൂടെയാണ് വീണ്ടും സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്നത്. മാര്‍ച്ച് 18നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണത്തോടെ ഒരുത്തീ പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നവ്യ നായര്‍ നല്കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
പൃഥ്വിരാജിനോടൊപ്പം സിനിമ ചെയ്തിരുന്ന സമയത്തുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. താന്‍ അന്ന് പൃഥ്വിരാജിന് എങ്ങനെ അഭിയിക്കണമെന്ന് പറഞ്ഞുകൊടുത്തിട്ടുണ്ടെന്നും ഇപ്പോള്‍ അത് ആലോചിക്കുമ്ബോള്‍ നാണക്കേട് തോന്നുന്നുവെന്നും നവ്യ പറഞ്ഞു.
'അറിയാതെ കൊച്ചായിരിക്കുമ്ബോള് ഞാന്‍ പറഞ്ഞുപോയതാണ്. അഭിനയത്തിന്റെ ബാലപാഠങ്ങളൊക്കെയായിരുന്നു ഞാന്‍ പറഞ്ഞുകൊടുത്തത്. ഓരോ ഡയലോഗ് പറയുമ്ബോള്‍ അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെയാണ് ഞാന്‍ പറഞ്ഞുകൊടുത്തത്. ഇന്ന് അതോര്‍ക്കുമ്ബോള്‍ നാണക്കേട് തോന്നുന്നു.
ഇപ്പോള്‍ അദ്ദേഹമൊരു സംവിധായകനായി. ആദ്യം അഭിനയം പറഞ്ഞുകൊടുത്ത ആളെന്ന രീതിയില്‍ രാജു ചേട്ടന് ഇപ്പോഴും അത് മറന്നിട്ടില്ല. ഒന്നും മറക്കാതെ എനിക്കിട്ട് താങ്ങികൊണ്ടിരിക്കുകയാണ്.
ഞങ്ങളെ ചീത്ത പറയുന്ന ആളായിരുന്നു രഞ്ജിയേട്ടന്. അപ്പോള്‍ ചീത്ത കിട്ടാതിരിക്കാന്‍ വേണ്ടിയിട്ടുള്ള പല പല മാര്‍ഗങ്ങളായിരുന്നു അതൊക്കെ. കൂട്ടത്തില്‍ രഞ്ജിയേട്ടന്റെ കുറ്റങ്ങളും പറഞ്ഞിട്ടുണ്ട്,' നവ്യ പറയുന്നു.
രാധാമണി എന്ന ബോട്ട് കണ്ടക്ടറുടെ വേഷത്തിലാണ് നവ്യ ഒരുത്തീയിലെത്തുന്നത്. കുടുംബ പശ്ചാത്തലത്തില്‍ അതീജീവനത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥയാണ് ഒരുത്തീ പറയുന്നത്. കെ.പി.എ.സി. ലളിത അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. വിനായകന്, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്, ചാലി പാല എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
https://www.facebook.com/Malayalivartha