Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കാവ്യാ മാധവന്‍ തന്റെ ആവനാഴിയിലെ അവസാനത്തെ അമ്പെടുത്ത് പ്രയോഗിക്കാന്‍ തയ്യാറെടുക്കുന്നു.... യുദ്ധക്കളത്തില്‍ തോല്‍ക്കുമെന്ന് ഉറപ്പാക്കുന്ന എല്ലാ സ്ത്രീകളും പ്രയോഗിക്കുന്ന അതേ തന്ത്രം

13 APRIL 2022 11:27 AM IST
മലയാളി വാര്‍ത്ത

കാവ്യാ മാധവന്‍ തന്റെ ആവനാഴിയിലെ അവസാനത്തെ അമ്പെടുത്ത് പ്രയോഗിക്കാന്‍ തയ്യാറെടുക്കുന്നു. യുദ്ധക്കളത്തില്‍ തോല്‍ക്കുമെന്ന് ഉറപ്പാക്കുന്ന എല്ലാ സ്ത്രീകളും പ്രയോഗിക്കുന്ന അതേ തന്ത്രം തന്നെയാണ് കാവ്യാ മാധവനും പുറത്തെടുക്കുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കരഞ്ഞ് കാലില്‍ പിടിക്കുക. ഇതാണ് കാവ്യയുടെ പുതിയ തന്ത്രം.

കേസില്‍ ദിലീപും താനും പ്രതിയാകുമെന്ന് മനസിലായതോടെയാണ് പീഡനത്തിന് ഇരയായ നടിയുടെയും മഞ്ജു വാര്യരുടെയും കാലില്‍ പിടിക്കാന്‍ കാവ്യ ആലോചിക്കുന്നത്.ഇതിന്റെ സാധ്യത മുന്നില്‍ കണ്ട് ക്രൈംബ്രാഞ്ച് ജാഗ്രതയോടെയാണ് നീങ്ങുന്നത്. സിനിമാക്കാര്‍ ഒടുവില്‍ ഒന്നാകുമോ എന്ന സംശയം ക്രൈംബ്രാഞ്ചിന് ഇല്ലാതില്ല.



ദിലീപിന് അപകടം സംഭവിച്ചപ്പോള്‍ കൂടെ നില്‍ക്കാത്ത പലരും കാവ്യയുടെ ഒപ്പം നില്‍ക്കുന്നു എന്നതാണ് സത്യം .കാവ്യ ഒരു സ്ത്രീയല്ലേ എന്നാണ് പല സിനിമാക്കാരും ചോദിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതി പള്‍സര്‍ സുനിയായിരുന്നു കാവ്യയെ കുറിച്ചുള്ള ആദ്യ വെളിപ്പെടുത്തല്‍ നടത്തിയത്. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യം പൊലീസ് പിടിയിലാകുന്നതിന് മുന്‍പ് കാവ്യക്ക് കൈമാറിയെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ കാവ്യക്കുള്ള പങ്കില്‍ കൃത്യമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ പൊലീസിന് മുന്നോട്ട് പോകാനായില്ല. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെയാണ് വീണ്ടും കാവ്യയിലേക്ക് അന്വേഷണം എത്തിയത്.

 



വിഐപി ആയ ദിലീപിന്റെ സുഹൃത്തും ഹോട്ടല്‍ വ്യവസായിയുമായ ശരത്തിനെ പ്രത്യേക സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴാണ് കാവ്യയെ കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ലഭ്യമായത്. കാവ്യ മാധവന്‍ കേസില്‍ കുടുങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ ദിലീപ് പരമാവധി ശ്രമിച്ചു. കാവ്യ കേസില്‍ കുടുങ്ങുന്നത് ദിലീപിന് ആലോചിക്കാന്‍ പോലും കഴിയുന്ന കാര്യമല്ല.

പത്മസരോവരത്തില്‍ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം ഒരു ടാബിലാക്കി എത്തിച്ചത് വിഐപി ആണെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. വിഐപി എത്തിയപ്പോള്‍ പോയകാര്യം എന്തായി ഇക്ക എന്ന് കാവ്യ ചോദിച്ചു. പിന്നാലെ ബൈജു പൗലോസ് എന്ന് ദിലീപ് പറയുന്നതും ഓഡിയോയിലുണ്ട്. ഇത് സംബന്ധിച്ച സംഭാഷണവും ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ദൃശ്യങ്ങള്‍ കണ്ട ശേഷം ടാബ് ദിലീപ് കൊടുത്ത് വിട്ടത് കാവ്യയുടെ കൈയ്യിലാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ ശരത് ചോദ്യം ചെയ്യലില്‍ നിഷേധിച്ചതായാണ് സൂചന.

 



വീടിന്റെ വരാന്തയിലെ സോഫയില്‍ കാല് വെച്ചിരുന്ന് ദിലീപ് നിനക്ക് വേണ്ടിയാണ് ഞാന്‍ ഈ ശിക്ഷയെല്ലാം അനുഭവിക്കുന്നതെന്ന് കൈ പിറകിലേക്ക് ചൂണ്ടി പറഞ്ഞിരുന്നു. ഈ ഘട്ടത്തിലും അകത്ത് കാവ്യ ഉണ്ടായിരുന്നതായാണ് സാക്ഷി മൊഴി.വീടിനകത്ത് ഉണ്ടായിരുന്നവരുടെ രണ്ട് പേരുകളാണ് ബാലചന്ദ്രകുമാര്‍ മൊഴിയായി നല്‍കിയത്. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കാനാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്.

സൂരജിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ ചില പുതിയ വിവരങ്ങള്‍ കാവ്യയെ കുറിച്ച് ലഭിച്ചിട്ടുള്ളതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ തെളിവുകളില്‍ വിശദമായ അന്വേഷണവും പരിശോധനയും ആവശ്യമാണ്. ഇതിന് കൂടുതല്‍ സമയം വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതുവരെയുള്ള അന്വേഷണത്തില്‍ ഒട്ടേറെ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

 



കാവ്യയുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് ക്രൈംബ്രാഞ്ച് ദിലീപിനെതിരെ കുരുക്ക് മുറുക്കുന്നത്. ദിലീപിനൊപ്പം കാവ്യയെ കൂടി കുരുക്കാനാണ് നീക്കം.

കാവ്യയെ വീട്ടില്‍ ചോദ്യം ചെയ്യണമെന്നുള്ള ആവശ്യം ക്രൈംബ്രാഞ്ച് തളളി. കാവ്യയെ ചോദ്യം ചെയ്യണമെങ്കില്‍ വീട്ടിലെ സാഹചര്യം അനുയോജ്യമല്ലെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. കാവ്യയുടെ നിലപാട് ക്രൈംബ്രാഞ്ചിനെ അലോസരപെടുത്തുന്നു. കാവ്യ ധിക്കാരം തുടര്‍ന്നാല്‍ അവരെ പൂട്ടാനുള്ള കോപ്പ്
ക്രൈംബ്രാഞ്ചിന്റെ കൈയിലുണ്ട്.



നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയതും കാവ്യയുടെ നീക്കങ്ങള്‍ മുന്നില്‍ കണ്ടാണ്. ദിലീപ് തെളിവുകള്‍ നശിപ്പിക്കുകയും കേസിനെ സ്വാധീനിക്കുകയും ചെയ്‌തെന്നാണ് ആരോപണം. കേസിനെ ഒരു തരത്തിലും സ്വാധീനിക്കരുതെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി 2017ല്‍ ദിലീപിന് ജാമ്യം അനുവദിച്ചത്. എന്നാല്‍, വ്യവസ്ഥയില്‍ ലംഘനം വരുത്തിയതുകൊണ്ടാണ് വിചാരണക്കോടതിയില്‍ ജാമ്യം റദ്ദാക്കാനായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

അതേസമയം,? അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് കൊച്ചിയിലെ വിചാരണക്കോടതിയില്‍ ഹാജരായി. കോടതി നടപടികളുടെ ചില രേഖകള്‍ മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ന്നതുമായി ബന്ധപ്പെട്ട് പ്രതിഭാഗം നല്‍കിയ ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബൈജു പൗലോസിന്റെ വിശദീകരണം തൃപ്തികരമെല്ലെന്ന് വിലയിരുത്തിയ കോടതി, ക്രൈംബ്രാഞ്ച് എഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇതിനിടെ, മാദ്ധ്യമവിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

 



കാവ്യയുമായി ബന്ധപ്പെട്ട ചില ഓഡിയോ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ചോദ്യംചെയ്യലിന് വിളിച്ചത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ് ഉള്‍പ്പടെയുള്ളവരുടെ ഫോണുകള്‍ ശാസ്ത്രീയ പരിശോധന നടത്തിയതില്‍ നിന്ന് ചില സുപ്രധാനമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതികൂടിയായ ദിലീപിന്റെയടക്കം ശബ്ദരേഖകള്‍ ഇതിനോടകം പുറത്തുവന്നിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് നിലവില്‍ അന്വേഷണ സംഘം.

 



ഇതേ കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരില്‍നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തിരുന്നു. ദിലീപ് അടക്കമുള്ളവരുടെ ശബ്ദസാമ്പിളുകള്‍ മഞ്ജു തിരിച്ചറിഞ്ഞു.

കേസിനു വഴിയൊരുക്കിയ സംഭവങ്ങള്‍ക്കു തുടക്കം, സുഹൃത്തുക്കളായിരുന്ന അതിജീവിതയും കാവ്യാ മാധവനും തമ്മിലുള്ള പിണക്കവും വൈരാഗ്യവുമാണെന്നു വിശദീകരിക്കുന്നതാണു ശബ്ദരേഖയിലെ സുരാജിന്റെ വാക്കുകള്‍. ജയിലില്‍ നിന്നുള്ള പ്രതികളുടെ ഫോണ്‍ കോള്‍ ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷ എടുത്തതിനു ശേഷമാണ് അന്വേഷണം ദിലീപില്‍ എത്തിയതെന്നും പറയുന്നുണ്ട്.

 



കാവ്യയെ കുടുക്കാന്‍ ചില കൂട്ടുകാരികള്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കു കാവ്യ നല്‍കിയ പണിയാണു സംഭവമെന്നും ദിലീപിന് അതില്‍ ബന്ധമില്ലെന്നും സുരാജ് പറയുന്നു. ശബ്ദരേഖയിലുള്ളതു സുരാജിന്റെയും ശരത്തിന്റെയും ശബ്ദമാണെന്നു ദിലീപ് സമ്മതിച്ചിരുന്നു. ഇതിന്റെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചിട്ടുണ്ട്. കേസില്‍ തനിക്കും കാവ്യയ്ക്കും ബന്ധമില്ലെന്നാണു ദിലീപിന്റെ നിലപാട്. എന്നാല്‍ തന്റെ മൊഴി ദിലീപ് പോലും വിശ്വസിക്കില്ല.

കാവ്യയെ ചില പ്രമുഖ സിനിമാക്കാര്‍ അണിയറയില്‍ സഹായിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന സൂചനകള്‍. ദിലീപിന് പിന്നാലെ കാവ്യ കൂടി അകത്ത് പോകുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. നടീ ആക്രമണ കേസില്‍ ദിലീപ് അകത്തായാല്‍ പോലും കാവ്യയെ ഒഴിവാക്കാനാണ് സിനിമാക്കാരുടെ ശ്രമം. ഇത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിനായി അതിജീവിതയോട് സംസാരിക്കാനുള്ള ശ്രമങ്ങളാണ് ചില സിനിമാക്കാര്‍ നടത്തുന്നത്. മഞ്ജു വാര്യര്‍ ദിലീപ് കേസില്‍ നിലപാട് കടുപ്പിക്കാതിരിക്കാനും സിനിമാക്കാര്‍ ശ്രമിക്കുന്നു. ഇതിനു വേണ്ടി ഒരു ടീം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. സംഭവിച്ചതെല്ലാം സംഭവിച്ചു. അപ്പോള്‍ കാവ്യയെ ജയിലില്‍ അടച്ചിട്ട് എന്തു കാര്യം എന്നാണ് സിനിമാക്കാര്‍ ചോദിക്കുന്നത്.

 


സിനിമാക്കാര്‍ക്ക് ഇന്നും ദിലീപിനെ ഭയമാണ്.ദിലീപ് കേസില്‍ നിന്നും ഊരും എന്ന് തന്നെയാണ് സിനിമാക്കാരില്‍ ഒരു നല്ല ശതമാനവും വിശ്വസിക്കുന്നത്. ദിലീപ് ഊരി വന്നാല്‍ അദ്ദേഹത്തെ എതിര്‍ക്കുന്നവരെയെല്ലാം ഇല്ലാതാക്കുമെന്ന് ബഹുഭൂരിപക്ഷം സിനിമാക്കാരും വിശ്വസിക്കുന്നു. അതുകൊണ്ടാണ് ആരും അതിജീവി തക്കൊപ്പം നില്‍ക്കാത്തത്. ചില ന്യൂ ജന്‍ സിനിമാക്കാര്‍ ഒഴിച്ചാല്‍ ബാക്കിയുള്ളവരെല്ലാം ദിലീപിനൊപ്പമാണ്. എന്നാല്‍ സിനിമാക്കാരുടെ ഇത്തരം മോഹങ്ങളൊക്കെ പള്ളിയില്‍ പോയി പറഞ്ഞാല്‍ മതിയെന്നാണ് അതിജീവിതയും മഞ്ജുവും പറയുന്നത്. എന്നാല്‍ കാവ്യയുടെ ഓപ്പറേഷന്‍ എങ്ങനെ അവസാനിക്കുമെന്ന് കണ്ടറിയണം.

അതിജീവിതയും കാവ്യയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ് ഇവര്‍ സിനിമയിലെത്തിയത്. ഇതാണ് കാവ്യയുടെ കാലുപിടി വിജയിക്കുമോ എന്ന് ചിലരെങ്കിലും സംശയിക്കാന്‍ കാരണം. കാവ്യയുടെ ആത്മഹത്യാ ഭീഷണിക്ക് എന്ത് ഫലമുണ്ടാകുമെന്ന് കണ്ടറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (37 minutes ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (53 minutes ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (1 hour ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (2 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (2 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (2 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (2 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (3 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (3 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (3 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (3 hours ago)

Malayali Vartha Recommends