സുരേഷ്‌ഗോപിക്ക് 15 വര്‍ഷമായി സൂപ്പര്‍ഹിറ്റില്ല

ഒരുകാലത്ത് മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം കുതിച്ചുയരുന്ന സൂപ്പര്‍സ്റ്റാര്‍ ആയിരുന്ന സുരേഷ് ഗോപിക്ക് 15 വര്‍ഷമായി സൂപ്പര്‍ഹിറ്റില്ല. മലയാളത്തിന്റെ ഒരേയൊരു ആക്ഷന്‍ ഹീറോയുടെ അവസ്ഥ വളരെ പരിതാപകരമാണ്. ട്വന്റി20, ക്രിസ്റ്റന്‍ ബ്രദേഴ്‌സ്, ഐ പോലുള്ള വലിയ ചിത്രങ്ങളുടെ ഭാഗമായെങ്കിലും അതിന്റെയൊക്കെ വിജയം പങ്കിട്ടുപോകുന്നതാണ്. 2000 ന് ശേഷം മമ്മി ആന്റ് മി, ജനകന്‍, ചിന്താമണി കൊലക്കേസ് പോലുള്ള നല്ല സിനിമകളുടെ ഭാഗമായി എന്നതാണ് ഏക ആശ്വാസം. തൊണ്ണൂറുകളുടെ അവസാനത്തില്‍ കണ്ട സുരേഷ് ഗോപി എന്ന ആക്ഷന്‍ ഹീറോ മലയാളത്തിനന്യമായിക്കൊണ്ടിരിക്കുന്നു.
2000 ന് ശേഷമുള്ള സുരേഷ് ഗോപിയുടെ ബിഗ് ഫ്‌ളോപ്‌സ്- ജി.എസ് വിജയന്‍ സംവിധാനം ചെയ്ത കവര്‍ സ്റ്റോറി മുതല്‍ തുടങ്ങുന്നു പരാജയപരമ്പര. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത സായ് വര്‍ തിരുമേനിയും വലിയ പരാജയമായിരുന്നു. അണുകുടുംബം ഡോട്ട്‌കോം, സ്വപ്നംകൊണ്ടൊരു തുലാഭാരം, സസ്‌നേഹം സുമിത്ര, ഉള്ളം, ലങ്ക, രാഷ്ട്രം, പതാക, സ്മാര്‍ട് സിറ്റി, പറഞ്ഞ് തീരാത്ത വിശേഷങ്ങള്‍, ഭരതന്‍, ബ്ലാക്ക് ക്യാറ്റ്, സൗണ്ട് ഓഫ് ബൂട്ട്, ആയുധം, ലാപ്പ്‌ടോപ്പ്, താവളം, ബുളളറ്റ്, ഹൈലസ, ഐ.ജി, ഭൂമിലയാളം, ബ്ലാക്ക് ഡാലിയ, കാഞ്ചീപുരത്തെ കല്യാണം, വൈരം, കടാക്ഷം, റിംഗ് ടോണ്‍, രാമരാവണന്‍, സദ്ഗമയ, കന്യാകുമാരി എക്‌സ്പ്രസ്, സഹസ്രം, മേല്‍വിലാസം, വെണ്‍ശംഖുപോല്‍, കിംഗ് ആന്റ് കമ്മിഷണര്‍, സലാംകാശ്മീര്‍, ഡോള്‍ഫിന്‍സ്, രുദ്രസിംഹാസനം എല്ലാം പരാജയം.
സുരേഷ്‌ഗോപി ചിത്രത്തിന് വിതരണക്കാരെ കിട്ടാനില്ല. സാറ്റലൈറ്റ് റൈറ്റും കിട്ടാനില്ല. എന്നാലും ഒരു കോടി രൂപ കിട്ടിയാലേ അഭിനയിക്കൂ എന്ന വാശിയിലാണ് താരം. അതുകൊണ്ടാണ് ജോഷി ഉള്‍പ്പെടെയുള്ള പലരും ഇപ്പോള്‍ സുരേഷ് ഗോപിയെ കാസ്റ്റ് ചെയ്യാത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha