സഖാവിന് അഭിനയം പുത്തരിയല്ല

സിപിഐ നേതാവ് എം വി ജയരാജന്‍ സിനിമയില്‍ അഭിനയിക്കുന്നു. പുത്തന്‍ പടം എന്ന ചിത്രത്തില്‍ നേതാജി എന്ന കഥാപാത്രമായാണ് ജയരാജന്‍ എത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനാഥാലയങ്ങള്‍ നടത്തുന്ന സ്‌നേഹാലയത്തിന്റെ സ്ഥാപക ചെയര്‍മാനാണു നേതാജി. പൈജാമയും കുര്‍ത്തയുമണിഞ്ഞ് പുതിയ ലുക്കിലാണ് എം വി ജയരാജന്‍ അഭിനയിക്കുന്നത്.
അഭിനയിക്കുമ്പോള്‍ പുതുമുഖ നടന്റെ ഭയാശങ്കകളൊന്നും ജയരാജന് ഉണ്ടായിരുന്നില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
ചെറുതാഴം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ജയരാജന്റെ സിനിമയുടെ ഷൂട്ടിങ്. സുനില്‍ തിമിരിയാണ് തിരക്കഥയും സംവിധാനവും ബിജുമേനോന്‍, ബോബന്‍ ആലമൂടന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha