കാമുകിയെ കണ്ടപ്പോള്‍ മോഹന്‍ലാല്‍ അമ്മാവനെ ഓടിച്ചു

മോഹന്‍ലാലിന്റെ സിനിമകള്‍ നിരന്തരം കണ്ട് കടുത്ത ആരാധന തോന്നിയ ഒരു പെണ്‍കുട്ടി. അവള്‍ക്ക് നേരില്‍ കാണണമെന്നൊന്നും ആഗ്രഹമില്ല. സ്‌നേഹവും ആരാധനയും ഹൃദയശ്വാസം പോലെ കൊണ്ടുനടക്കുന്നുണ്ടെന്ന് ബോദ്ധ്യപ്പെടുത്തിയാല്‍ മതിയായിരുന്നു. അങ്ങനെയൊരു കുട്ടിയോട് ലാലിനും ഇഷ്ടമുണ്ടാകുന്നു. ഒരിക്കല്‍ ആ കുട്ടി പറയുകയാണ് നേരില്‍ ഒന്നുകാണണം. പക്ഷേ ആരും അറിയരുത്. ലാലും അതുതന്നെയാണ് ആഗ്രഹിച്ചത്. അങ്ങനെ ആ ദിവസം വന്നു.
സ്വന്തമായി കാര്‍ ഡ്രൈവ് ചെയ്താണ് അവള്‍ വന്നത്. തിരിച്ചറിയാനുള്ള അടയാളസൂചനകളും നല്‍കിയിരുന്നു. അതുകൊണ്ട് അവളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നില്ല. അതീവസുന്ദരിയായിരുന്നു അവള്‍. കാറില്‍നിന്നിറങ്ങി രണ്ടുപേരും കാണാനുള്ള വെമ്പലോടെ അടുക്കുമ്പോള്‍ പെട്ടെന്ന് ഒരു കാര്‍ അവിടെ സഡന്‍ബ്രേക്കിട്ടുനിന്നു. അതില്‍നിന്നിറങ്ങിയത് ലാലിന്റെ ഒരമ്മാവനായിരുന്നു.
\'ലാലു എന്താ ഇവിടെ? വേഗം വന്ന് കാറില്‍ കയറ്.\'
അപ്പോള്‍ എന്തായിരിക്കും മോഹന്‍ലാലിന്റെ പ്രതികരണം മുകേഷ് ചോദിച്ചു: ലാലിന് മറുപടി പറയാന്‍ ഒട്ടും ആലോചിക്കേണ്ടി വന്നില്ല.
\'അമ്മാവന്‍ അമ്മാവന്റെ പണിനോക്കി പോയേ.\'
ഇത്രയും പറഞ്ഞിട്ട് ലാല്‍ മുകേഷിന്റെ മുഖത്തേയ്ക്ക് നോക്കി. മുകേഷിന്റെ മറുപടി എന്തെന്നറിയാനുള്ള ആകാംക്ഷയായിരുന്നു ആ മുഖത്ത്. തന്റെയും മറുപടി ഇങ്ങനെയായിരിക്കുമെന്ന് ലാലിനോട് പറഞ്ഞു. തങ്ങള്‍ സമാനമായി ചിന്തിക്കുന്നവരാണെന്ന് പറയാന്‍ വേണ്ടി പറഞ്ഞ ഒരു തമാശകഥയൊന്നുമല്ലിത്. മറിച്ച് തനിക്ക് തോന്നിയിട്ടുണ്ട് തങ്ങള്‍ ഒരുപോലെ ചിന്തിക്കുന്നവരാണെന്ന്. ഈ ലോകത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചുമെല്ലാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha