ബഡ്ജറ്റ് കൂടുന്ന ചിത്രങ്ങള്‍ മികച്ചതല്ലെങ്കില്‍ കൈ പൊള്ളും

പത്ത് കോടിയിലധികം മുതല്‍മുടക്കുള്ള സിനിമകള്‍ ഏറ്റവും മികച്ചതല്ലെങ്കില്‍ നിര്‍മാതാക്കളുടെ കൈ പൊള്ളും. പത്ത് കോടിയിലധികം മുടക്കുള്ള എന്ന് നിന്റെ മൊയ്തീന്‍ സാമ്പത്തിക വിജയം നേടുമോ എന്ന് നിര്‍മാതാക്കള്‍ക്ക് ആശങ്കയുണ്ടായിരുന്നു. ചിത്രത്തിന്റെ പ്രമേയം ഇഷ്ടപ്പെട്ടത് കൊണ്ടാണ് നിര്‍മാതാക്കള്‍ ലാഭം നോക്കാതെ മുന്നോട്ടിറങ്ങിയതെന്ന് പൃഥ്വിരാജ് പറഞ്ഞു. സിനിമ എക്‌സ്ട്രാ ഓര്‍ഡിനറി ആയത് കൊണ്ട് തിയറ്ററില്‍ തൃശൂര്‍ പൂരമാണ്. എന്നാല്‍ മറ്റ് പല ചിത്രങ്ങളുടെയും വരാനിരിക്കുന്ന ചിത്രങ്ങളുടെയും അവസ്ഥ അങ്ങനെയല്ല.
നാല് കോടിയില്‍ താഴെ മുതല്‍ മുടക്കുള്ള പ്രേമം 25 കോടിയിലധികം കളക്ട് ചെയ്തു. അതേസമയം 14 കോടി ചെലവഴിച്ച് ഒരുക്കിയ ലൈലാ ഓ ലൈല ആറ് കോടിയിലധികം നഷ്ടം വരുത്തി. ഡബിള്‍ബാരല്‍ എന്ന ചിത്രം പരീക്ഷണമായത് കൊണ്ട് നിര്‍മാണം സ്വയം ഏറ്റെടുക്കുകയായിരുന്നെന്ന് നിര്‍മാതാവുകൂടിയായ പൃഥ്വിരാജ് പറഞ്ഞു. അത് പരാജയപ്പെട്ട പരീക്ഷണമാണ്. പണം നഷ്ടപ്പെട്ടതില്‍ ഖേദമില്ലെന്നും താരം പറഞ്ഞു. സിനിമയില്‍ നിന്ന് കിട്ടിയ പണം തന്നെയാണ് നഷ്ടപ്പെട്ടതെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
പത്ത് കോടിയോളം മുതല്‍മുടക്കുള്ള ലൈഫ് ഓഫ് ജോസുകുട്ടിയും പരാജയത്തിലേക്ക് നീങ്ങുകയാണ്. ന്യൂസിലാന്റിലും ഇടുക്കിയിലുമായിരുന്നു ചിത്രീകരണം. ദിലീപിന്റെ ടു കണ്‍ട്രീസ് എന്ന ചിത്രത്തിന്റെ മുതല്‍ മുടക്ക് 10 കോടിയിലധികമാണ്. ഷാഫി സംവിധാനം ചെയ്യുന്ന ഈ ചിത്രം സൂപ്പര്‍ഹിറ്റായില്ലെങ്കില്‍ വലിയ നഷ്ടം സംഭവിക്കും. ടമാര്‍ പഠാര്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ് നിര്‍മാതാവ് ചിപ്പി രഞ്ജിത്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha