മീനാക്ഷിയെ പിടിച്ചാല്‍ ദിലീപിന്റെ ഡേറ്റ് കിട്ടും

ദുഖവും ദുരിതവും പറയാനെത്തുന്നവരോട് നടന്‍ ദിലീപ് ഇനി പറയും. സോറി ഗെറ്റൗട്ട്... കാരണം എന്താണെന്നോ തനിക്ക് ആവശ്യത്തിലേറെ ദുഖങ്ങള്‍ ഉണ്ടെന്നും മറ്റുള്ളവരുടെ ദുഖങ്ങള്‍ കൂടി താങ്ങാനുള്ള ശക്തി തനിക്കില്ലെന്നുമാണ് ദിലീപ് പറയുന്നത്. ഇതില്‍ പ്രധാനം മഞ്ജുവാര്യരുടെ വിട പറയലാണ്. മീനാക്ഷിയാണ് ഇപ്പോള്‍ ദിലീപിന്റെ ആശ്വാസം. സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്ക് ദിലീപ് യാത്രയാകുന്നത് മീനാക്ഷിയെയും കൂട്ടിയാണ്. ഇതിനിടെ ചില നിര്‍മ്മാതാക്കള്‍ അടക്കം പറയുന്നു ദിലീപിന്റെ ഡേറ്റ് വേണമെങ്കില്‍ മീനാക്ഷിയെ ചാക്കിട്ടാല്‍ മതിയെന്ന്.
ജിത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടിയില്‍ ദിലീപ് അഭിനയിക്കുമ്പോള്‍ മകള്‍ മീനാക്ഷി ഒപ്പമുണ്ടായിരുന്നു. മീനാക്ഷിക്ക് അവധിയുള്ള സമയമായിരുന്നു ഇത്. പിന്നീട് സ്‌കൂള്‍ തുറന്നതോടെ അവള്‍ പഠിത്തത്തിലേക്ക് തിരിഞ്ഞെങ്കിലും ദിലീപിന് മകള്‍ക്കൊപ്പം ഇരിക്കാനാണ് ആഗ്രഹം, താന്‍ മീനാക്ഷിക്ക് അപ്പനും അമ്മയുമാണെന്നാണ് ദിലീപ് പറയുന്നത്,.
വലിയ കാര്യങ്ങളൊന്നും ദിലീപ് ഇപ്പോള്‍ ആലോചിക്കാറില്ല. മനസിന് അസുഖകരമായ ഒരു കാര്യവും ചിന്തിക്കാറുമില്ല. പ്രാര്‍ത്ഥനയാണ് ദിലീപിന്റെ മനസിന് കരുത്ത് പകരുന്നത്. സ്‌നേഹം നടിക്കുന്നവരോടല്ല യഥാര്‍ത്ഥത്തില്‍ സ്‌നേഹമുള്ളവരോടാണ് ദിലീപിന്റെ സഹവാസം. അതേസമയം വിഷമം പറഞ്ഞ് വരുന്നവരെ താന്‍ വെറും കൈയോടെ അയക്കാറില്ലെന്നും ദിലീപ് പറയുന്നു. എന്നാല്‍ വീടു വയ്ക്കാനും മക്കളുടെ കല്യാണം നടത്താനും സിനിമയെടുക്കാന്‍ വരുന്നവരെ ദിലീപ് പ്രോത്സാഹിപ്പിക്കാറില്ല.
നല്ല സുഹൃത്തുക്കളെന്ന് ജീവിതത്തിന്റെ സമ്പത്ത് എന്ന് ദിലീപ് വിശ്വസിക്കുന്നു. സ്‌നേഹമുള്ള ഒരു കൂട്ടം സുഹൃത്തുക്കളെ സമ്പാദിക്കുകയാണ് ദിലീപിന്റെ ലക്ഷ്യം. തനിക്കെതിരെ പരാതിയും പരദൂഷണവും പറഞ്ഞവരോടൊന്നും ദിലീപിന് വിരോധമില്ല. എന്നാല്‍ എല്ലാം പൊടുന്നനെ തനിക്ക് മറക്കാന്‍ കഴിയില്ലെന്നും ദിലീപ് പറയുന്നു. മീനാക്ഷിക്കൊപ്പമായിരിക്കുമ്പോള്‍ എല്ലാം മറക്കാനും പൊറുക്കാനും തനിക്ക് കഴിയുന്നുണ്ടെന്നും ദിലീപ് പറയുന്നു. ഇനി ഡേറ്റിന് മീനാക്ഷിയാണ് ആശ്രയം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha