ദേവയാനിയുടെ മൂന്നാം വരവ്

കെ.കെ ഹരിദാസിന്റെ കിന്നരി പുഴയോരം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ദേവയാനി മൂന്നാം വരവിനൊരുങ്ങുന്നു. ശ്രീനിവാസന്റെ നായികയായാണ് ദേവയാനി മലയാളി പ്രേക്ഷകരുടെ മുമ്പിലെത്തിയത്. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാതെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ദേവയാനി. കിന്നരി പുഴയോരം എന്ന ചിത്രത്തിന് ശേഷം തടര്‍ച്ചയായി മിക്ക മലയാള സിനിമയിലും ദേവയാനി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ 2011ല്‍ പുറത്തിറങ്ങിയ വി.എസ് ജയകൃഷ്ണന്റെ സര്‍ക്കാര്‍ കൊളോണി എന്ന ചിത്രത്തിലാണ് ദേവയാനിയെ മലയാളി പ്രേക്ഷകര്‍ അവസാനമായികാണുന്നത്.
വിവാഹ ശേഷം മോഹന്‍ലാലിന്റെ ഒരു നാള്‍വരും എന്ന ചിത്രത്തിലൂടെയാണ് ദേവയാനി മടങ്ങിയെത്തിയത്. അതിന് ശേഷം മറ്റ് സിനിമകളിലൊന്നും അഭിനയിച്ചില്ല. ഇപ്പോള്‍ വീണ്ടും ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരുടെ അടുത്തേക്ക് എത്തുകയാണ് മിനി സ്‌ക്രീനിലൂടെ. മഴവില്‍ മനോരമയിലെ ഉഗ്രം ഉജ്ജ്വലം എന്ന റിയാലിറ്റി ഷോയില്‍ ജെഡ്ജായാണ് ദേവയാനി തിരിച്ചെത്തുന്നത്. കാതല്‍ കോട്ടെ എന്ന ചിത്രത്തിലൂടെയാണ് ദേവയാനി ശ്രദ്ധേയമായത്. വിവാഹ ശേഷം പരസ്യ ചിത്രങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നു താരം.
നരന്‍, ബാലേട്ടന്‍ തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ നായികയായാണ് ദേവയാനി അഭിനയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha