വിവാഹം വീണ്ടും മാറ്റി വച്ച് പ്രഭാസ്; ബാഹുബലി 2 ല്‍ ഭാരം 100 കിലോയാക്കാന്‍ താരം

ബ്രഹ്മാണ്ഡചിത്രം ബാഹുബലിയില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാസ് സിനിമയ്ക്ക് വേണ്ടി വീണ്ടും വിവാഹം മാറ്റിവച്ചു. കഴിഞ്ഞ വര്‍ഷം വിവാഹം നടത്താനിരുന്നതായിരുന്നു തീരുമാനം എന്നാല്‍ ബാഹുബലിക്ക് വേണ്ടി അന്നും വിവാഹം മാറ്റിവച്ചിരുന്നു. ബാഹുബലി 2 നു വേണ്ടിയാണ് വീണ്ടും വിവാഹം മാറ്റിയത്
പ്രഭാസിന്റെ കഠിനാദ്ധ്വാനത്തെപ്പറ്റി മുമ്പ് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിലെ ഓരോ രംഗങ്ങള്‍ക്കായും നടന്‍ എടുത്ത പ്രയത്‌നം ഏറെ ശ്രദ്ധ നേടിയിരുന്നു. അതുകൊണ്ട് തന്നെ ബാഹുബലിയിലൂടെ കരിയര്‍ മാറിമറിഞ്ഞ നടനാണ് തെലുങ്ക് സൂപ്പര്‍താരം കൂടിയായ പ്രഭാസ്. ബാഹുബലിക്കായി തന്റെ കരിയറിലെ രണ്ടര വര്‍ഷമാണ് മാറ്റിവച്ച താരം രണ്ടാം ഭാഗത്തിലൂടെയും ഞെട്ടിക്കാനൊരുങ്ങുകയാണ്. ശരീരത്തിന് ഭാരം കൂട്ടാന്‍ 40 മുട്ടവെള്ളയാണ് എല്ലാ ദിവസവും കഴിച്ചുകൊണ്ടിരുന്ന നടന്‍ . ബാഹുബലി 2വിന് വേണ്ടി ശരീരഭാരം 100 കിലോയാക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.
62കിലോയില്‍ നിന്ന് ഇരുപത് കിലോ കൂട്ടിയായിരുന്നു ബാഹുബലിയുടെ ആദ്യഭാഗത്ത് പ്രഭാസ് എത്തിയത്. മാത്രമല്ല ഇതിനായി ഉപയോഗിച്ച ജിം ഉപകരണങ്ങള്‍ക്കും മറ്റുമായി ചിലവഴിച്ചത് ഒന്നരകോടി രൂപയാണ്. എന്നാല്‍ രണ്ടാം ഭാഗത്തിന് വേണ്ടി ഭാരം 100 കിലോ ആക്കാനാണ് താരം ഒരുങ്ങുന്നത്. തമന്ന, റാണ ദഗുപതി, സത്യരാജ്, അനുഷ്‌ക എന്നിവരാണ് ബാഹുബലി 2വിലെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha