മൊയ്തീന്‍ പ്രേമത്തിനും മുകളില്‍

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ പ്രേമം സിനിമയേക്കാള്‍ വിജയത്തിലേക്ക്. പ്രേമത്തിലേത് പോലെ പൈക്കിളി പ്രണയമല്ല, തീക്ഷണവും വൈകാരികവുമായ അനുരാഗമാണ് മൊയ്തീനില്‍ കാണുന്നത്. മതവും ജാതിയും രാഷ്ട്രീയവും എല്ലാം മനുഷ്യസൃഷ്ടികളാണെങ്കിലും പലപ്പോഴും അവ മനുഷ്യസ്‌നേഹത്തിന്റെ വാതിലുകള്‍ക്ക് താഴിടുന്നു എന്ന് ഉറക്കെ വിളിച്ച് പറയുകയാണ് ഈ ചിത്രം. എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചും സഹിച്ചും എന്നെങ്കിലും ഒരുമിച്ച് ജീവിക്കാമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന മൊയ്തീന്റെയും കാഞ്ചനയുടെയും സ്‌നേഹത്തോട് പ്രകൃതിക്ക് പോലും അസൂയയാണ്.
ഒരു സിനിമയുടെ എല്ലാ മേഖലയിലും പരിപൂര്‍ണത കൈവരിക്കുക അപൂര്‍വമാണ്. സംവിധാനം, അഭിനയം, സംഗീതം, പശ്ചാത്തല സംഗീതം, ഗാനങ്ങള്‍, ക്യാമറ, ആര്‍ട്ട്, ശബ്ദമിശ്രണം അങ്ങനെ എല്ലാത്തിലും മൊയതീന്‍ മികച്ച് നില്‍ക്കുന്നു. ഏതാണ്ട് 120തോളം ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയായത്. നിര്‍മാണച്ചെലവ് 13 കോടിയോളമായി. നവാഗതനായ സംവിധായകന്‍ പലരുടെയും പഴി കേള്‍ക്കേണ്ടിവന്നു. സിനിമ ഓടില്ലെന്ന് കൂടെ പ്രവര്‍ത്തിച്ചവര്‍ വരെ നാട് മുഴുവന്‍ പാടി നടന്നു. അവര്‍ക്കെല്ലാമുള്ള തിരിച്ചടിയാണ് മൊയ്തീന്റെ വിജയം.
പൃഥ്വിരാജിന്റെയും പാര്‍വതിയുടെയും കരിയറിലെ മികച്ച പ്രകടനം ചിത്രത്തിലുടനീളം കാണാം. ഗോപീസുന്ദറിന്റെ പശ്ചാത്തല സംഗീതം ഓരോ സീനിനും കഥാപത്രങ്ങളുടെ ഭാവപ്രകടനങ്ങള്‍ക്കും പശ്ചാത്തലത്തിനും ഇണങ്ങുന്നതാണ്. അടുത്തകാലത്തിറങ്ങിയ പല സിനിമകളുടെയും കളക്ഷന്‍ ബ്രേക്ക് ചെയ്യാന്‍ മൊതീന് കഴിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha