അജു ആളാകെ മാറിപ്പോയ്… ദിലീപു പോലും സെറ്റില്‍ കാത്തിരിക്കണം; ഈ ന്യൂ ജനറേഷന്‍ അഹങ്കാരത്തെ ഇല്ലാതാക്കാന്‍ സിനിമാക്കാര്‍

കരഞ്ഞും കാലു പിടിച്ചും സിനിമയില്‍ നല്ല അവസരം കിട്ടി ഒന്നു ഹിറ്റായാല്‍ മറ്റുള്ള സീനിയര്‍ താരങ്ങളെ പോലും ബഹുമാനിക്കാത്ത താരങ്ങള്‍ കുറവല്ല. അത്തരം ഒരു പേരുദോഷമാണ് ഇപ്പോള്‍ അജു വര്‍ഗീസിനെതിരെ കേള്‍ക്കുന്നത്. ലൊക്കേഷനില്‍ താമസിച്ചെത്തുന്നത് ഒരു അഭിമാനമാക്കി മാറ്റിയിരിക്കുകയാണ് അജു വര്‍ഗീസ് എന്ന തരത്തിലാണു സിനിമാമേഖലയില്‍ നിന്നുള്ള വാര്‍ത്തകള്‍.
മലയാളത്തില്‍ ഇപ്പോള്‍ ഇറങ്ങുന്ന ബഹുഭൂരിപക്ഷം ചിത്രങ്ങളിലും ഒഴിച്ചുകൂടാനാകാത്ത ഘടകം ആയി അജു മാറിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തന്റേതായ ശൈലിയാണ് അജുവിനെ പ്രശസ്തനാക്കിയത്.
എന്നാല്‍, ഈ ജനപ്രിയം അജു മുതലെടുക്കുകയാണെന്നാണ് സിനിമാക്കാരുടെ സംസാരം. നിവിന്‍ പോളിയെന്ന നായകനടന്‍ വാങ്ങുന്ന പ്രതിഫലത്തിനോട് ഏതാണ്ട് അടുത്തൊക്കെ തന്നെയാണു അജുവിന്റെ പ്രതിഫലമെന്നാണു സിനിമാവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ജനപ്രിയ നായകന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ അജുവിനെ ലൊക്കേഷനില്‍ മണിക്കൂറുകളോളം കാത്തിരുന്ന സംഭവവും ഇതിനിടെ ഉണ്ടായെന്നും സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു.
സൂപ്പര്‍ താരങ്ങളെപ്പോലും ഏറെ നേരം കാത്തു നിര്‍ത്തിയ ശേഷമാണത്രെ അജു സെറ്റിലെത്തുന്നത്. ദിലീപിനൊപ്പം അഭിനയിക്കുന്ന ടു കണ്‍ട്രീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ ഇത്തരത്തിലൊരു സംഭവം അരങ്ങേറിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ മണിക്കൂറുകള്‍ കാത്തിരുന്ന ശേഷമാണത്രെ അജു സെറ്റിലെത്തിയത്. മറ്റു ചിത്രങ്ങളുടെ തിരക്കുകാരണമാണ് അജു വൈകിയതെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ എതിര്‍പക്ഷക്കാര്‍ പറയുന്നത് മനഃപൂര്‍വം ചെയ്ത സംഗതിയാണിതെന്നാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha