മീര ജാസ്മിനെ ലൊക്കേഷനുകളില്‍ സഹിക്കുന്നവര്‍ക്ക് അവാര്‍ഡ് നല്‍കണമെന്ന് സംവിധായകന്‍ കമല്‍

നടി മീര ജാസ്മിനെ ലൊക്കേഷനുകളില്‍ സഹിക്കുന്നവര്‍ക്ക് അവാര്‍ഡ് നല്‍കണമെന്ന് സംവിധായകന്‍ കമല്‍. പ്രമുഖ ആഴ്ചപതിപ്പില്‍ എഴുതുന്ന കോളത്തിലാണ് കമലിന്റെ വെളിപ്പെടുത്തല്‍. \'മീര ജാസ്മിന്‍ സ്വയമസ്തമിച്ച പകല്‍\' എന്ന തലക്കെട്ടില്‍ എഴുതിയ അധ്യായത്തിലാണ് വെളിപ്പെടുത്തല്‍. ഷൂട്ടിംഗ് സെറ്റുകളില്‍ സഹപ്രവര്‍ത്തകരുമായി മീര കലഹിക്കുന്നത് പതിവാണെന്ന് കമല്‍ പറഞ്ഞു. അസിസ്റ്റന്റുമാരോടും ടെക്‌നീഷ്യന്‍മാരോടും മോശമായി പെരുമാറിയ മീരയെ പല തവണ താക്കീത് ചെയ്തിട്ടും മീരയ്ക്ക് മാറ്റമുണ്ടായില്ലെന്നും കമല്‍ പറയുന്നു.
സത്യന്‍ അന്തിക്കാടിന്റെ സെറ്റില്‍ പതിനൊന്ന് മണി വരെ മീരയ്ക്കായി മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. മണിക്കൂറുകള്‍ കാത്തിരുന്ന് ഒടുവില്‍ സെറ്റില്‍ എത്തിയപ്പോള്‍ ഒന്നുമറിയാത്തത് പോലെ മോഹന്‍ലാലിന്റെ കയ്യിലിരുന്ന പൂവ് ചൂണ്ടി ലാലേട്ടാ ഇത് ഏത് പൂവാണെന്ന് എന്ന് ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞു, ഇതാണ് മോളെ ക്ഷമയുടെ പൂവ് എന്ന്. സ്വപ്‌നക്കൂടിന്റെ ലൊക്കേഷനിലും മീരയുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായി.
മീരയോട് ഇതിനെ പറ്റിവല്ലതും ചോദിച്ചാലോ ധിക്കാരംപോലത്തെ സംസാരമാണ്. ഗ്രാമഫോണ്‍ സിനിമയിലെ കോസ്റ്റിയൂമറായും മീര പ്രശ്‌നമുണ്ടാക്കി. മൂന്ന് പ്രാവശ്യം ദേശീയ അവാര്‍ഡ് നേടിയ എസ്.ബി സതീഷ് നല്‍കിയ വസ്ത്രം ധരിക്കാന്‍ പറ്റില്ലെന്നും പറഞ്ഞ് അദ്ദേഹത്തിന്റെ മുന്നില്‍ വച്ച് വസ്ത്രം കീറിയെറിഞ്ഞു. തനിക്ക് എല്ലാവരോടും സ്‌നേഹവും സൗഹൃദവും കാണിക്കാന്‍ പറ്റില്ലെന്നും താല്‍പ്പര്യമുള്ളവരോടും വേണ്ടപ്പെട്ടവരോടും മാത്രമേ സ്‌നേഹം കാണിക്കാന്‍ പറ്റുവെന്നും ഇതിന് ന്യായീകരണമായി പറഞ്ഞു. മറ്റൊരു നടിയും ഇത്രയും മോശമായി പെരുമാറിയിട്ടില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha