മോഹന്‍ലാല്‍ ഫോട്ടോജനിക്കല്ല

മോഹന്‍ലാല്‍ ഫോട്ടോജനിക്കായ ആളല്ലെന്ന് ക്യാമറാമാന്‍ വേണു. എന്നുകരുതി ലാലിനെ ക്യാമറയ്ക്ക് മുന്നില്‍ സുന്ദരനാക്കേണ്ട ആവശ്യവുമുണ്ടായിട്ടില്ല. കാരണം ലാലിന്റെ സൗന്ദര്യം എന്നുപറയുന്നത് ലാലിന്റെ അഭിനയമാണ്. അല്ലാതെ ഫീച്ചേഴ്‌സ് അല്ല. ലോകത്തിലെ മഹാന്മാരായ മിക്ക നടന്മാരുടെയും അവസ്ഥയിതായിരുന്നു. എന്നിട്ടും അവരെല്ലാം നമ്മുടെ മനസ്സില്‍ ലബ്ധപ്രതിഷ്ഠ നേടിയത് അവരുടെ പ്രകടനം കൊണ്ടുമാത്രമായിരുന്നു. പൂന ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ വേണുവിനൊപ്പം പഠിച്ചവര്‍ക്ക് പണ്ട് മോഹന്‍ലാലിന്റെ സിനിമകുടെ കാസറ്റ് നല്‍കിയിട്ടുണ്ട്. അവരുടെ സങ്കല്‍പ്പങ്ങളിലുമുള്ള ഒരു ആക്ടറുടെ മുഖമോ ശരീരപ്രകൃതിയോ ഉള്ള ആളല്ല ലാല്‍. \'അയ്യേ ഇതെന്തൊരു നടന്‍\' എന്ന് ചോദിക്കുന്നവര്‍ തന്നെ ലാലിന്റെ സിനിമകള്‍ കണ്ടുകഴിയുമ്പോള്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകരായി മാറുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് വേണു പറഞ്ഞു.
ക്യാമറയ്ക്ക് ആത്യന്തികമായി വേണ്ടത് നല്ല പെര്‍ഫോമെന്‍സാണ്. അത് ചെയ്യാതെ മറ്റെന്തുണ്ടായിട്ടും കാര്യമില്ല.
നല്ല മുഖം, നല്ല ആകാരം, നല്ല ശബ്ദം ഇവയൊക്കെ ആക്‌ടേഴ്‌സിന്റെ ടൂള്‍സാണ്. ഇതൊക്കെയുള്ളവര്‍ക്ക് ക്യാമറയെ അഭിമുഖീകരിക്കാന്‍ കുറച്ചുകൂടി എളുപ്പമാണ്. ഇല്ലാത്തവര്‍ക്കാണ് പ്രയാസം. ലാലിനെ സംബന്ധിച്ച് ഇതൊന്നും ഫേവറബിളായിരുന്നില്ല. എന്നിട്ടും കഴിഞ്ഞ മുപ്പത്തിയേഴ് വര്‍ഷമായി അദ്ദേഹം സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നു. അത് അദ്ദേഹത്തിന്റെ പെര്‍ഫോമെന്‍സ് കൊണ്ട് മാത്രമാണ്. അതിന്റെ ഗ്രേസ് മാര്‍ക്കില്‍ മറ്റെല്ലാ ന്യൂനതകളും മറക്കപ്പെടുകയാണ്.
ഒരു ക്യാമറാമാന്റെ കണ്ണുകളിലൂടെ നോക്കിയാല്‍ ലാലില്‍ ആകര്‍ഷകമായി തോന്നിയിട്ടുള്ളത് കണ്ണുകളാണ്. അത്ര ലൈവ്‌ലിയാണത്. ഇങ്ങനെ തിളച്ചുമറിഞ്ഞുനില്‍ക്കും. ലാലിന്റെ കണ്ണുകളിലെ ഈ മാസ്മരികതയെ ശരിക്കും ഉപയോഗപ്പെടുത്തിയ ഒരു ചിത്രമായിരുന്നു താഴ്‌വാരം.
പഴയ ഒരു ഹോളിവുഡ് കൗബോയ് സിനിമയുടെ സ്ഥിരം ടെക്‌നിക്കാണ് അതില്‍ ഉപയോഗിച്ചിട്ടുള്ളത്. എക്‌സ്ട്രീം ലോംഗ് ഷോട്ടില്‍ ലാന്റ്‌സ്‌കേപ്പ്. അവയ്ക്കിടയില്‍ ക്ലോസപ്പ് ഷോട്ടുകള്‍. അവിടെയെല്ലാം ലാലിന്റെ കണ്ണുകളേയുണ്ടാകൂ. അത് അവിടെയും ഇവിടെയും പരതുന്നത് കാണാം. കണ്ണുകള്‍ കഥ പറയുന്നു എന്നുകേട്ടിട്ടില്ലേ. അതാണ് നാമവിടെ അനുഭവിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha