ദിലീപാണെ സത്യം ദിലീപ് എന്നെ കാത്തിരുന്നിട്ടില്ല; വേണമെങ്കില്‍ ഇക്കാര്യം ആരോടും തിരക്കാം

നിവിന്‍ പോളിക്കൊപ്പം സിനിമയിലെത്തിയ അജു വര്‍ഗീസ് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ശ്രദ്ധ നേടി. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അജുവിനെതിരെ ആരാധകര്‍ തിരിഞ്ഞിരുന്നു. തിരക്കേറിയതോടെ അജുവിനായി പലരും ഷൂട്ടിങ് സെറ്റുകളില്‍ കാത്തിരിക്കണമെന്ന അവസ്തയാണ്. ഒടുവില്‍ ദിലീപും അജുവിനായി കാത്തിരുന്നു എന്നതായിരുന്നു വാര്‍ത്ത.
എന്നാല്‍ ഇതിലൊന്നു യാതൊരു അടിസ്ഥാവുമില്ലെന്ന് അജു വര്‍ഗീസ് പ്രതികരിച്ചു. ദിലീപിനൊപ്പം അഭിനയിക്കുന്ന ടു കണ്‍ട്രീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ ഇത്തരത്തിലൊരു സംഭവം അരങ്ങേറിയിട്ടില്ലെന്നും അജു പറഞ്ഞു. എന്നാല്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും, ആവശ്യമെങ്കില്‍ സെറ്റിലെ ആരോട് വേണമെങ്കിലും ഇക്കാര്യം തിരക്കാമെന്ന് അജു പറഞ്ഞു. താന്‍ അറിയാത്ത സംഭവം തന്റെ പേരോടെ പ്രചരിക്കുന്നതില്‍ ദു:ഖമുണ്ടെന്നും അജു പറഞ്ഞു.
ഇതിനകം തന്നെ തന്റേതായ ശൈലി രൂപപ്പെടുത്തിയെടുത്ത അജു വര്‍ഗീസ് മിക്ക സംവിധായകരുടെയും ജനങ്ങളുടെയും ഇഷ്ടതാരവുമാണ്. ഈ ജനപ്രിയതയൊക്കെ അജു മുതലെടുത്ത് മനപ്പൂര്‍വം വൈകിയെത്തി എന്ന വിധത്തിലായിരുന്നു ഗോസിപ്പുകള്‍ പടര്‍ന്നത്. നിവിന്‍ പോളിയെന്ന നായകനടന്‍ വാങ്ങുന്ന പ്രതിഫലത്തിന് അടുത്തു തന്നെ അജുവിന് പ്രതിഫലമുണ്ടെന്നുമായിരുന്നു ഗോസിപ്പ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha