മീരയെ കാത്ത് മോഹന്‍ലാലിന് ഇരിക്കേണ്ടിവന്നു;അങ്ങനെ സത്യന്‍ അന്തിക്കാടും ഒഴിവാക്കി

ഒരുകാലത്ത് സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലെ സ്ഥിരം നായികയായിരുന്ന മീരയെ പിന്നീട് ഒഴിവാക്കിയതും മീരയുടെ അഹങ്കാരം കൊണ്ട് തന്നെ. സംവിധായകന്‍ കമല്‍ ഇക്കാര്യം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സത്യന്‍ അന്തിക്കാടിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ചിലര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയുടെ ലൊക്കേഷനില്‍ മോഹന്‍ലാല്‍ എത്തിയാലും മീര എത്തില്ലായിരുന്നു. ഇതേതുടര്‍ന്ന് സംവിധായകന്‍ പലതവണ താക്കീത് ചെയ്തിരുന്നു.
ഗാനരംഗങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ ടേക്കുകള്‍ക്ക് നിര്‍ബന്ധിച്ചാല്‍ മീര വഴങ്ങാറില്ലായിരുന്നു. അത്രേം മതി എന്ന നിലപാടായിരുന്നു. ഇതേ തുടര്‍ന്നാണ് സത്യന്‍ അന്തിക്കാട് ഒഴിവാക്കിയത്. അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര എന്നീ ചിത്രങ്ങളിലെല്ലാം മീരയായിരുന്നു നായിക. പെട്ടെന്ന് താന്‍ താരമായെന്ന ചിന്തയാണ് മീരയെ ഇത്തരത്തില്‍ എത്തിച്ചത്. ലോഹിതദാസ് ചിത്രത്തിലൂടെ ബ്ലസിയാണ് മീരയെ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയത്. എന്നാല്‍ കല്‍ക്കത്താന്യൂസ് എന്ന സിനിമയില്‍ മാത്രമാണ് ബ്ലസി മീരയെ അഭിനയിപ്പിച്ചത്.
ഒരുകാലത്ത് തമിഴ്‌സിനിമകളില്‍ സജീവമായിരുന്ന മീരയ്ക്ക് അവസരം കുറയാന്‍ കാരണവും ഡിസിപ്ലിന്‍ തന്നെയാണ്. മൂന്ന് പേരാണ് ആയമാരായി ഉണ്ടായിരുന്നത്. ജ്യൂസ് അടിക്കാന്‍ മാത്രം ഒരാള്‍ ഉണ്ടായിരുന്നു. ഇതിന്റെയൊക്കെ ബാധ്യത നിര്‍മാതാവിനായിരുന്നു. ഇക്കാര്യങ്ങള്‍ ഇന്‍ഡസ്ട്രിയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ മീരയിലെ അഭിനേത്രിയെ പ്രതി പലരും സഹിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha