Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

എല്ലാ തെളിവുകളും ഇത് തെളിവല്ല എന്ന് ആവര്‍ത്തിക്കുന്ന ജഡ്ജിമാരുണ്ടാകും.. ഇതിന് മുമ്പ് ഐസ്‌ക്രീം പാര്‍ലര്‍ കേസിലാണ് ഇങ്ങനെ കണ്ടിട്ടുള്ളത്.. നടിയെ ആക്രമിച്ച കേസ് വിജയിക്കുമെന്ന് തോന്നുന്നില്ലെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരന്റെ വെളിപ്പെടുത്തൽ...

05 JUNE 2022 01:32 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ ഇനി എങ്ങോട്ട് നീങ്ങുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ദിലീപിന്റെ അഭിഭാഷകരെ അടക്കം ഇനി ചോദ്യം ചെയ്യാനുണ്ട്. ഇനി അത് നടക്കുമോ എന്ന് പോലും ഉറപ്പില്ല. കേസിൽ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ചതിനാല്‍ വിചാരണ നിര്‍ത്തിവച്ചിരിക്കുകയാണ്. അന്വേഷണ സംഘം സമര്‍പ്പിച്ച പല തെളിവുകളും കേസിന് ബലം നല്‍കുന്നതല്ല എന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.

ഇപ്പോഴിതാ കേസ് വിജയിക്കുമെന്ന് തോന്നുന്നില്ലെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരന്‍ പറയുകയാണ്. ആ വാക്കുകൾ ഇങ്ങനെയായിരുന്നു.. നടി ആക്രമിക്കപ്പെട്ട കേസ് ജയിക്കാന്‍ പോകുന്നില്ലെന്ന് തന്റെ അനുഭവങ്ങള്‍ പറയുന്നുവെന്ന് ദീദി ദാമോദരന്‍ പറഞ്ഞു. എല്ലാ തെളിവുകളും ഇത് തെളിവല്ല എന്ന് ആവര്‍ത്തിക്കുന്ന ജഡ്ജിമാരുണ്ടാകും. ഇതിന് മുമ്പ് ഐസ്‌ക്രീം പാര്‍ലര്‍ കേസിലാണ് ഇങ്ങനെ കണ്ടിട്ടുള്ളത്. കൊണ്ടുവരുന്ന തെളിവുകള്‍ പരിഗണിക്കപ്പെട്ടില്ലെന്നും ദീദി ദാമോദരന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസ് സംബന്ധിച്ച് ഡബ്ല്യുസിസി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയിരുന്നു. ഈ കൂട്ടായ്മ നല്‍കിയ പരാതികളാണ് കേസ് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ഇടയാക്കിയത്. കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇതില്‍ മാറ്റം വന്നുവെന്ന് ദീദി ദാമോദരന്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയപ്പോള്‍ തുടക്കത്തില്‍ വിശദമായ മറുപടി ലഭിച്ചിരുന്നു. പിന്നീട് ഇതില്‍ മാറ്റം വന്നു. പരാതിക്ക് ലഭിക്കുന്ന മറുപടിയില്‍ വാക്കുകള്‍ കുറഞ്ഞു. പിന്നീട് പരാതി കിട്ടി ബോധിച്ചു എന്ന് മാത്രമുള്ള മറുപടിയായി ചുരുങ്ങി. ഇപ്പോള്‍ ഒരു മറുപടിയും ലഭിക്കാതായി.

മുഖ്യമന്ത്രിയുടെ ഓഫീസ് യുടേണ്‍ എടുക്കുന്നുവെന്ന സംശയവും ദീദി ദാമോദരന്‍ പങ്കുവച്ചു. നടിയുടെ കേസ് മാത്രമല്ല, സിനിമാ രംഗത്തെ ഒട്ടേറെ വനിതകളുടെ പരാതികള്‍ ഡബ്ല്യുസിസിക്ക് ലഭിക്കാറുണ്ട്. ആദ്യം ഇവ മുഖ്യമന്ത്രിയുടെ ഓഫീസിനാണ് ഇമെയില്‍ ചെയ്തിരുന്നത്. മറുപടി ലഭിക്കാതെ വന്നതോടെ വനിതാ കമ്മീഷനിലേക്ക് പരാതി അയക്കാന്‍ തുടങ്ങി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപടികള്‍ ആശാവഹമായിരുന്നുവെന്നും ദീദി ദാമോദരന്‍ പറയുന്നു. ആദ്യ സര്‍ക്കാരിന്റെ കാലത്താണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രതികരണം ആശാവഹമല്ല. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതികള്‍ അയക്കാറില്ല. സതീ ദേവി അധ്യക്ഷയായ ശേഷം ലഭിക്കുന്ന പരാതികള്‍ വനിതാ കമ്മീഷന് കൈമാറുകയാണ് ചെയ്യാറെന്നും ദീദി ദാമോദരന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends