Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ എനിക്ക് പാരയായത് എന്റെ പേരാണ്... അശ്ലീല മാസികയുടെ കവര്‍ സ്റ്റോറിയില്‍ ഞാന്‍ വന്നതോടെ കുടുംബം ഒന്നടങ്കം തളർന്നു പോയി... എന്റെ സഹോദരി കോളേജില്‍ പോകുമ്പോള്‍ എല്ലാം ആ മാഗസിന്റെ പേര് പറഞ്ഞ് അവളരെ പരിഹസിച്ചു; അന്ന് സംഭവിച്ചതിനെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തി ബീന ആന്റണി

09 JUNE 2022 12:17 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം തന്നെയാണ് ബീന ആന്റണിയും ഭർത്താവ് മനോജും. സീരിയലിലൂടെ ആരാധകർ ഏറെയുള്ള താരം തന്റെ ജീവിതത്തിൽ സംഭവിച്ച ചില വെളിപ്പെടുത്തൽ നടത്തുകയാണ്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ശ്രീകണ്ഠന്‍ നായര്‍ ഷോയിലായിരുന്നു ബീനയുടെ വെളിപ്പെടുത്തൽ. താനും തന്റെ കുടുംബവും നേരിടേണ്ടി വന്ന കടുത്ത അപവാദത്തെ കുറിച്ചായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഞങ്ങളുടെ വിവാഹം.​എന്നെ കല്യാണം കഴിക്കരുത് എന്ന് പറഞ്ഞ് മനോജിന് ഒരുപാട് കത്തുകള്‍ വന്നിരുന്നു. അത് പോലെ തന്നെ മനോജിനെ കുറിച്ച് മോശമായി പറഞ്ഞ് കൊണ്ട് എനിക്കും ധാരാളം കത്തുകള്‍ വന്നിട്ടുണ്ട്.

ഞാന്‍ കേട്ട അത്രയും അപവാദം മറ്റൊരു ആര്‍ട്ടിസ്റ്റിന് നേരിടേണ്ടി വന്നിട്ടുണ്ടാവില്ല. അത്രയധികം കേട്ടിട്ടുണ്ട്. ഓരോ മാസികകള്‍ എഴുതി പിടിപ്പിച്ച കാര്യം പറയാന്‍ പോലും കഴിയില്ല. ഒരു അശ്ലീല മാസികയുടെ കവര്‍ സ്‌റ്റോറിയായി വരെ എന്റെ ചിത്രം വന്നിട്ടുണ്ട്. ആ മാസിക എന്റെ മുന്നില്‍ വന്ന് നിന്ന് ഒരാള്‍ വിറ്റഴിയ്ക്കുകയും ചെയ്തു. ഞാനും അമ്മയും കൂടെ ട്രെയിനില്‍ പോകുമ്പോള്‍ ഒരാള്‍ ഈ മാസികയുമായി വന്നു. അത് ഉയര്‍ത്തി കാണിച്ച്, ഇതാ ബീന ആന്റണിയുടെ പുതിയ മാസിക എന്ന് പറഞ്ഞ് വില്‍ക്കുകയായിരുന്നു. അതും എന്നെ കണ്ടിട്ട് മനപൂര്‍വ്വം അയാള്‍ അങ്ങോട്ട് വന്ന് അത് വില്‍ക്കുകയായിരുന്നു. പക്ഷെ ഞാന്‍ അത് മൈന്റ് ചെയ്തില്ല. അപ്പോള്‍ ഞാന്‍ വിചാരിച്ചത്, ഒരു അന്തസ്സുള്ള വീട്ടിലെ ടീപോയില്‍ ഇടാവന്ന മാഗസിനാണോ അത്. ഒരു അന്തസ്സുള്ള വ്യക്തി മാന്യമായി പോയി വാങ്ങിയ്ക്കുന്ന മാഗസിനാണോ അത്, അല്ല.

അപ്പോള്‍ പിന്നെ തെരുവില്‍ കിടന്ന പട്ടികള്‍ എല്ലാം ഇങ്ങനെ കുരച്ചാല്‍ ഞാന്‍ അത് മൈന്റ് ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ. മാനസികമായി എന്നെ അത് വേദനിപ്പിച്ചു, പക്ഷെ ഞാന്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. അത് എന്റെ വീട്ടിലുള്ളവരെ മാനസികമായി ഒരുപാട് തളര്‍ത്തിയിരുന്നു. എന്റെ സഹോദരി കോളേജില്‍ പോകുമ്പോള്‍ എല്ലാം ആ മാഗസിന്റെ പേര് പറഞ്ഞ് അവളരെ പരിഹസിച്ചിട്ടുണ്ട്. പക്ഷെ അതുകൊണ്ട് ഒന്നും എന്നെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. ദൈവം സഹായിച്ച് അതിന് ശേഷം എനിക്ക് കരിയറില്‍ ഉയര്‍ച്ച ഉണ്ടാവുകയാണ് ചെയ്തത്. ആ മാഗസിന് എതിരെ പരാതി കൊടുക്കാനും ഞാന്‍ അന്ന് പോയിട്ടില്ല. ബീന ആന്റണി എന്ന പേര് എന്നെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ എനിക്ക് പാരയായത് എന്റെ പേരാണ്. ആ പേരില്‍ മുന്‍പ് ഏതോ ഒരു ആര്‍ട്ടിസ്റ്റ് ഉണ്ടായിരുന്നു. അവര്‍ ചെയ്യുന്നത് എല്ലാം എന്റെ തലയിലാണ് വന്ന് വീണത്. അന്ന് ടെലിവിഷന്‍ ലോകത്ത് ഞാന്‍ കത്തി നില്‍ക്കുന്ന സമയമാണ്. ബീന ആന്റണി എന്ന് പറഞ്ഞാല്‍ പലര്‍ക്കും അറിയാവുന്ന മുഖം എന്റേതാണ്. അതായിരുന്നു എന്റെ പ്രശ്‌നം തെറ്റിദ്ധാരണ കൂടാന്‍ മറ്റൊരു സംഭവം കൂടെ ഉണ്ടായി. അന്ന് ഞാന്‍ അന്ന അലൂമിനിയത്തിന്റെ ഒരു പരസ്യം ചെയ്തിരുന്നു. അതില്‍ ലുങ്കിയും ബ്ലൈസും ഉടുത്ത് ഒരു കുടും പിടിച്ചു നില്‍ക്കുന്നതായിട്ടാണ് ഫോട്ടോ. അതേ സമയം മറ്റൊരു ആര്‍ട്ടിസ്റ്റ് ലുങ്കിയുടെ പരസ്യം ചെയ്തിരുന്നു. അപ്പോള്‍ ആളുകള്‍ പറഞ്ഞുണ്ടാക്കി, ലുങ്കിയുടെ പരസ്യത്തില്‍ അഭിനയിച്ച ബീന ആന്റണിയാണ് മറ്റെന്തോ കേസില്‍ അറസ്റ്റിലായ ആ നടി എന്ന്. കല്യാണം കഴിഞ്ഞ ശേഷമാണ് ഞാന്‍ ഇത്തരം അഭ്യൂഹ കഥകളില്‍ നിന്നും രക്ഷപ്പെട്ടതെന്നും ബീന ആന്റണി പറഞ്ഞു. മനോജിന് വന്ന അസുഖത്തെ കുറിച്ചും ബീന പറഞ്ഞു. മുഖം ഒരുഭാഗത്തേക്ക് കോടിപ്പോയി. അത്രയും സീരിയസ് ആയിരുന്നു അവസ്ഥ. എത്രയോ ലക്ഷം ആള്‍ക്കാര്‍ ദിവസവും വിളിച്ച് വിവരം അന്വേഷിക്കുമായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഞങ്ങള്‍ നോര്‍മല്‍ ലൈഫിലേക്ക് തിരിച്ചു വന്നതെന്നും ബീന ആന്റണി കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (15 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (33 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (48 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (54 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends