തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുടെ പുതിയ തീരുമാനം...

നയന്‍താര വിഘ്‌നേഷ് വിവാഹം സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ്. വിവാഹശേഷം സിനിമാ അഭിനയം എങ്ങനെയെന്ന തിന് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് താരം. വിവാഹശേഷം തന്റെ ജീവിതപങ്കാളി വിഘ്‌നേഷ് ശിവനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള തീരുമാനത്തിലാണ് തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര.
സിനിമ തിരക്കുകള്‍ മാറ്റിവെച്ച് കുടുംബജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് താരത്തിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. വിവാഹം കഴിഞ്ഞെങ്കിലും യാത്ര തിരക്കുകളിലാണ് നവദമ്ബതികള്‍ ഇപ്പോള്‍. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമേ വീണ്ടും സിനിമ തിരക്കുകളിലേക്ക് പ്രവേശിക്കൂ. ഇരുവരും ഇപ്പോള്‍ കേരളത്തിലാണ് ഉള്ളത്.
കല്യാണം കഴിഞ്ഞതോടെ സിനിമയില്‍ അഭിനയിക്കാന്‍ നയന്‍താര ചില ഡിമാന്‍ഡുകള്‍ വെച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്റിമേറ്റ് രംഗങ്ങളില്‍ ഇനി താരം അഭിനയിക്കില്ല. വിഘ്‌നേഷുമായുള്ള പ്രണയം പരസ്യമായതിനു പിന്നാലെ നയന്‍സ് ഇന്റിമേറ്റ് രംഗങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു. തുടര്‍ന്നങ്ങോട്ടും ഇന്റിമേറ്റ് രംഗങ്ങളില്‍ താരം അഭിനയിക്കില്ലെന്നാണ് വിവരം.
മാത്രമല്ല ഓടിനടന്ന് സിനിമ ചെയ്യാനും താരത്തിന് താല്‍പര്യമില്ല. ഫാമിലി ലൈഫിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് നയന്‍സിന്റെ തീരുമാനം. അതിനാല്‍ ചെയ്യുന്ന സിനിമകളുടെ എണ്ണം കുറയ്ക്കും. ഒരു സിനിമ കഴിഞ്ഞാല്‍ ചെറിയൊരു ഇടവേളയെടുത്തതിനു ശേഷം മാത്രമേ നയന്‍താര ഇനി അടുത്ത സിനിമ ചെയ്യൂ. തുടര്‍ച്ചയായി സിനിമ ചെയ്യുന്നത് താരം നിര്‍ത്തിയെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. വിഘ്‌നേഷിനൊപ്പം ആയിരിക്കാനാണ് നയന്‍സ് സിനിമ തിരക്കുകള്‍ കുറയ്ക്കുന്നത്.
2015ല്‍ പുറത്തിറങ്ങിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്, തീര്‍ത്തും പ്രൊഫഷണലായ ആ കണ്ടുമുട്ടലും പരിചയപ്പെടലും പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഏഴുവര്‍ഷമായി പരസ്പരം കൂട്ടായി, കരുത്തായി ഇരുവരും ഒന്നിച്ചുണ്ട്. ഇപ്പോള്‍ തങ്ങളുടെ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോവുകയാണ് നയന്‍താരയും വിഘ്‌നേഷും.
https://www.facebook.com/Malayalivartha






















