Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ പോലീസ് വലയിലാകും എന്ന് ഉറപ്പിച്ചതോട് കൂടി പ്രതികൾ പെൻഡ്രൈവ് കൊണ്ട് കൊടുത്തത് ലക്ഷ്യയിൽ... കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനം നോക്കി നടത്തുന്നത് കാവ്യയുടെ 'അമ്മ ശ്യാമള.. പ്രതികൾ അവിടുത്തെ ജോലിക്കാരനായ സാഗറിന്റെ കൈകളിൽ ദൃശ്യങ്ങൾ ഏൽപ്പിച്ചു... 'ലക്ഷ്യയിൽ വെച്ച് ദൃശ്യങ്ങൾ മറ്റ് പലയിടത്തേക്കും പോയി; ശ്യാമളയും പ്രതികൂട്ടിലേക്കോ?

18 JUNE 2022 11:07 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. ഇത്തരത്തിൽ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലായിരുന്നു കേസിൽ നിർണായക ട്വിസ്റ്റ് പുറത്ത് കൊണ്ട് വന്നത്. അതിനുപിന്നാലെ പുറത്ത് വന്നത് കേരളജനതയെ ഒന്നടങ്കം ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു. അക്ഷരാർത്ഥത്തിൽ ജനപ്രിയ നായകന്റെ മുഖം മൂടി അഴിഞ്ഞു വീഴുകയായിരുന്നു. അതേസമയം കേസിൽ ഭരണപക്ഷത്തെ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ പേരുകൾ ഉടൻ പറുത്തുവരുമെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു..

അവസാനം 'മാഡത്തെ' പോലീസ് ചോദ്യം ചെയ്തിരിക്കുകയാണ്. ഈ കേസിൽ ഈ മാഡവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പോലീസിന് അറിയാമായിരുന്നു. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ പോലീസ് വലയിലാകും എന്ന് ഉറപ്പിച്ചതോട് കൂടി പ്രതികൾ പെൻഡ്രൈവ് കൊണ്ട് കൊടുത്ത് ലക്ഷ്യ എന്ന സ്ഥാപനത്തിലേക്കായിരുന്നു. കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനം നോക്കി നടത്തുന്നത് ശ്യാമളയാണ്. പ്രതികൾ അവിടുത്തെ ജോലിക്കാരനായ സാഗറിന്റെ കൈകളിലാണ് ദൃശ്യങ്ങൾ ഏൽപ്പിച്ചത്. ആ ഒരൊറ്റ കാര്യം മതി കേസിൽ കാവ്യയേയും ശ്യാമളേയും പ്രതിയാക്കാൻ'. 'ലക്ഷ്യയിൽ വെച്ചാണ് ദൃശ്യങ്ങൾ മറ്റ് പലയിടത്തേക്കും പോയത്. എന്നാൽ അതിനെ കുറിച്ചൊന്നും അന്വേഷണം നടന്നിരുന്നില്ല. കാരണം അന്ന് പോലീസ് തലപ്പത്തുണ്ടായിരുന്നത് ലോക് നാഥ്‌ ബെഹ്റ ആയിരുന്നു. ഈ കേസിൽ നിന്നും യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് ബെഹ്റ നടത്തിയത്. റെയ്ഡുകൾ പോലും നടത്താതെ കേസന്വേഷണം വൈകിപ്പിക്കുകയായിരുന്നു. തിടുക്കപ്പെട്ട് കുറ്റപത്രം സമർപ്പിച്ചതും ഇതിന്റെ ഭാഗമായിട്ടായിരുന്നു'. 'ബലാചന്ദ്രകുമാറിന്റെ വരവോടെയാണ് കേസിൽ തെളിവുകളുടെ കൂമ്പാരം കണ്ടെടുക്കാൻ കഴിഞ്ഞത്. സാക്ഷികളെ കൂറുമാറ്റിയത് ഉൾപ്പെടെ കണ്ടെത്തി. കേസിലെ പ്രധാന സാക്ഷിയായ സാഗറിന്റേയും ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായ ദാസന്റേയും മൊഴി മാറ്റിയിരുന്നു. ഇതെല്ലാം കേസിൽ ദിലീപിന് പ്രതികൂലമായി തന്നെ നിൽക്കുകയാണ്'.

'കേസിൽ സമ്മർദ്ദം ശക്തമായതോടെയാണ് കാവ്യയേയും ഇപ്പോൾ അവരുടെ അമ്മ ശ്യാമളേയും അച്ഛൻ മാധവനേയും ചോദ്യം ചെയ്തത്. കാവ്യ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയാനാണ് ശ്യാമളെ ചോദ്യം ചെയ്തത്. ഈ ഫോൺ നമ്പർ ഉപയോഗിച്ചാണ് വിവാഹത്തിന് മുൻപ് ദിലീപിനെ കാവ്യ വിളിച്ചത്. ഇക്കാര്യം അന്വേഷണ സംഘം കണ്ടെത്തിയട്ടുണ്ട്'. '9 മിനിറ്റിൽ 6 തവണയാണ് ഈ ഫോൺ നമ്പർ ഉപയോഗിച്ച് കാവ്യ മാധവൻ ബാലചന്ദ്രകുമാറിനെ വിളിച്ചത്. ഇക്കാര്യം പോലീസ് ചോദിച്ചെങ്കിലും അറിയില്ലെന്നാണ് കാവ്യ നൽകിയ മറുപടി. കാവ്യ പറഞ്ഞത് നുണയാണെന്ന് അറിഞ്ഞിട്ടും കാവ്യയെ വീണ്ടും ചോദ്യം ചെയ്യാതെ അവരുടെ മാതാപിതാക്കളെയാണ് പോലീസ് ചോദ്യം ചെയ്തത്'.

'കാവ്യയിലേക്ക് അന്വേഷണം പോയ സമയത്താണ് എഡിജിപി ശ്രീജിത്ത് തെറിച്ചത്. അതിന് ശേഷം പുതിയ മേധാവി അന്വേഷണ തലപ്പത്തെത്തി. തുടർന്ന് നടന്ന യോഗത്തിലാണ് ഈ കേസിൽ ഇനി കാവ്യയിലേക്കും അഭിഭാഷകരിലേക്കുമൊന്നും അന്വേഷണം വേണ്ടെന്ന് ക്രൈംബ്രാഞ്ച് തീരുമാനം എടുത്തത്. എന്നാൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വന്നതോടെ കാര്യങ്ങൾ മാറി'. 'ഒപ്പം ഉണ്ടെന്നാണ് നേരത്തേ മുഖ്യമന്ത്രി അവർക്ക്അതിജീവിതയ്ക്ക് കൊടുത്ത ഉറപ്പ്. എന്നാൽ കേസിൽ നടന്ന് കൊണ്ടിരിക്കുന്നത് വേറെ ചില വേലകളാണ്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുണ്ടോയെന്ന് അറിയില്ല. എന്തായാലും കാവ്യയുടെ അമ്മയേയും അച്ഛനേയും ചോദ്യം ചെയ്തപ്പോഴും ഫോണിനെ കുറിച്ച് അറിയില്ലെന്നാണ് അവർ നൽകിയ മറുപടി. ഇക്കാര്യം വിശദമായി അന്വേഷിച്ച് ഉറപ്പാക്കാതെ കുറ്റപത്രം സമർപ്പിക്കരുതെന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്'. 'പോലീസ് ആരെയാണ് പേടിക്കുന്നത് എന്നാണ് ഉയരുന്ന ചോദ്യം. ഭരണപക്ഷത്തെ ആരെങ്കിലും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. അങ്ങനെ ഉണ്ടെങ്കിൽ ആ പേരുകൾ ഉടൻ പുറത്തുവരും. നേരത്തേ ചില ആളുകളുടെ പേരുകൾ പുറത്തുവന്ന പേരുകൾ ശരിയാണെങ്കിൽ ശരതിനയൊക്കെ പ്രതിയാക്കിയത് പോലെ ഉന്നതങ്ങളിൽ ഇരിക്കുന്ന പല ആളുകളും പ്രതിയായേക്കുമെന്നും അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (12 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (19 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (26 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (57 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends