Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനില്ല; സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..


രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...


അമിതമായി മയക്കുമരുന്ന് കഴിച്ച ഒരു വ്യക്തിയെ പോലെ രാഹുലിന്റെ താണ്ഡവം.. ആര്‍. ശ്രീലേഖ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍..വലിയ കോലാഹലങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു...


യഹൂദ പള്ളിക്ക് സമീപമുണ്ടായ തീവെയ്പ്പ് സംഭവത്തിന് പിന്നിൽ തീവ്രവാദബന്ധം.. മയക്കുമരുന്നിന് അടിമകളായ ഇന്ത്യക്കാരായ ചെറുപ്പക്കാരെ തിരഞ്ഞ് പിടിക്കും.. പാകിസ്ഥാനി സ്ക്വാഡുകൾ ഇന്ത്യയിൽ..


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ

അതീജിവിതയുടെ പേര് പറഞ്ഞത് തന്നെ ഏറ്റവും വലിയ തെറ്റാണ്... പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ശിക്ഷ അയാള്‍ അനുഭവിക്കണം... ഞങ്ങള്‍ അനുഭവിച്ച വേദനയെ കുറിച്ച് പെണ്‍കുട്ടിയെ കളിയാക്കുകയും ട്രോളുകയും ചെയ്യുന്ന ആളുകള്‍ക്ക് അറിയില്ല.. കോടതിക്ക് പോലും മനസ്സിലാവുമെന്ന് തോന്നുന്നില്ല! വിജയ് ബാബു പണവും പദവിയും ഉപയോഗിച്ച് കേസ് അട്ടിമറിക്കുമെന്ന് ഭയമുണ്ട്... അതിജീവിതയുടെ പിതാവിന്റെ വെളിപ്പെടുത്തൽ

23 JUNE 2022 12:31 PM IST
മലയാളി വാര്‍ത്ത

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതിവിധിയ്‌ക്കെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. മുന്‍കൂര്‍ ജാമ്യം നല്‍കിയതുമായി ഹൈക്കോടതി നടത്തിയ നിരീക്ഷണത്തില്‍ പ്രോസിക്യൂഷന് കടുത്ത അതൃപ്തിയുണ്ട്. എന്നാൽ അതിനിടയിൽ പുറത്ത് വരുന്നത് മറ്റൊരു വാർത്തയാണ്. വിജയ് ബാബുവിന് ഉപാധികളോടെ ജാമ്യം നല്‍കിയത് വേദനയുണ്ടാക്കിയെന്നും നിരാശജനകമാണെന്നും പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അതിജീവിതയുടെ പിതാവ്. വിജയ് ബാബു പണവും പദവിയും ഉപയോഗിച്ച് കേസ് അട്ടിമറിക്കുമെന്ന് ഭയമുണ്ടെന്നും അതിജീവിതയുടെ പിതാവ് പ്രതികരിച്ചു. വിജയ് ബാബുവിന് ജാമ്യം ലഭിച്ചത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുകയെന്നും കേസില്‍ അപ്പീല്‍ പോകുന്നതിനെക്കുറിച്ച് അഭിഭാഷകനുമായി കൂടിയാലോചിച്ചശേഷം തീരുമാനിക്കുമെന്നും അതിജീവിതയുടെ പിതാവ് പറഞ്ഞു.

കേസില്‍നിന്ന് പിന്മാറുന്നതിനായി വിജയ് ബാബു ഒരു കോടി രൂപയാണ് സുഹൃത്ത് വഴി വാഗ്ദാനം ചെയ്തത്. കേസില്‍നിന്ന് പിന്മാറണമെന്ന് വിദേശത്തുള്ള മറ്റൊരു മകളെ വിളിച്ച് കാലുപിടിച്ച് അപേക്ഷിച്ചിരുന്നു. ഇതിന്റെ വോയ്‌സ് ക്ലിപ്പുകള്‍ കൈയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധനായിരുന്നെങ്കില്‍ പെണ്‍കുട്ടിക്കെതിരെ മാന്യമായി കേസ് കൊടുക്കുകയായിരുന്നു അയാള്‍ ചെയ്യേണ്ടിയിരുന്നതെന്നും കുട്ടി മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടില്ല, പൊലീസില്‍ പരാതി നല്‍കുകയാണ് ചെയ്തതെന്നും അതായിരുന്നു അയാളും ചെയ്യേണ്ടിയിരുന്നതെന്നും പിതാവ് പറഞ്ഞു. അതിനുപകരം ഫേസ്ബുക്ക് ലൈവില്‍ വന്ന് മകളെ അവഹേളിച്ച് സംസാരിക്കുകയാണ് ചെയ്തത്.

‘ഞാനാണ് ഇര’ എന്നാണ് വിജയ് ബാബു മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്നു പറഞ്ഞത്. ഭാര്യയുണ്ട്, മകനുണ്ട്, അമ്മയുണ്ട്, അപമാനിക്കരുത് എന്നെല്ലാമാണ് പറയുന്നത്. പെണ്‍കുട്ടിക്കുമുണ്ട് അച്ഛനും അമ്മയും സഹോദരങ്ങളും. അതേക്കുറിച്ച് എന്താണ് ആലോചിക്കാത്തത്?അതിജീവിതയുടെ പിതാവ് ചേദിക്കുന്നു. ഈ മേഖലയിലേക്ക് കടന്നുവരാന്‍ ഉദ്ദേശിക്കുന്ന മറ്റു പെണ്‍കുട്ടികള്‍ക്കുവേണ്ടിയാണ് മകള്‍ കേസ് കൊടുത്തതെന്നും കേസുമായി ഏതറ്റംവരെയും പോകുമെന്നും മകള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. അതീജിവിതയുടെ പേര് പറഞ്ഞത് തന്നെ ഏറ്റവും വലിയ തെറ്റാണ്. പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ശിക്ഷ അയാള്‍ അനുഭവിക്കണം. ഞങ്ങള്‍ അനുഭവിച്ച വേദനയെ കുറിച്ച് പെണ്‍കുട്ടിയെ കളിയാക്കുകയും ട്രോളുകയും ചെയ്യുന്ന ആളുകള്‍ക്ക് അറിയില്ല. കോടതിക്ക് പോലും മനസ്സിലാവുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളുടെ പിറന്നാള്‍ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും  (2 minutes ago)

അബുദാബിയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് അമ്മയ്ക്കും മകനും ദാരുണാന്ത്യം  (9 minutes ago)

Mathew Kuzhalnadan സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല  (29 minutes ago)

Meerut Blue Drum Murder സന്തോഷിച്ച് അവളുടെ കുടുംബം  (33 minutes ago)

R Sreelekha രാഹുല്‍ ഗാന്ധിയുടെ താണ്ഡവം;  (48 minutes ago)

UNION HOME MINISTRY കേരള പോലീസിനെ കേന്ദ്ര ഏജൻസികൾക്ക് വിശ്വാസമില്ല.  (53 minutes ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (2 hours ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (3 hours ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (3 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (4 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (4 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (4 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends