ആ പോലീസ് ഓഫീസര്‍ വളരെ മോശമായ രീതിയിലായിരുന്നു പെരുമാറിയത്.. ഇനി അച്ഛന്‍ രാഷ്ട്രീയത്തില്‍ ഒന്നും ആകില്ലെന്ന് പറഞ്ഞ് ഉപദ്രവം! ഒരു കളളനോടൊപ്പം അടിവസ്ത്രത്തില്‍ ലോക്കപ്പില്‍ ഇരുത്തി'.. കള്ളന്റെ വിചാരം ഞാന്‍ എന്തോ മോഷ്ടിച്ചിട്ട് കൊണ്ട് വന്നതാണെന്ന്.. അന്ന് സംഭവിച്ചതിനെകുറിച്ച് ബിജു പപ്പന്‍

വില്ലൻ വേഷങ്ങളിലൂടെയും സഹനടനുമായൊക്കെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ബിജു പപ്പന്‍. 1993ല്‍ പുറത്ത് ഇറങ്ങിയ സമൂഹം എന്ന ചിത്രത്തിലൂടെയാണ് ബിജു സിനിമയില്‍ എത്തിയത്. പിന്നീട് പുറത്ത് ഇറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളിലും നടന്‍ ഉണ്ടായിരുന്നു. ഇപ്പോഴും സിനിമയില്‍ സജീവമാണ്. കൂടാതെ മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങളിലെ സജീവ സാന്നിധ്യമാണ് ബിജു പപ്പന്‍. തിരുവനന്തപരം മുന്‍ മേയര്‍ എംപി പത്മനാഭന്റെ മകനാണ് ബിജു പപ്പന്‍. ഇപ്പോഴിതാ അച്ഛനോടുള രാഷ്ട്രീയ പകയുടെ പേരില്‍ പോലീസ് പിടിച്ച കൊണ്ട് പോയി ഉപദ്രവിച്ച സംഭവം തുറന്ന് പറയുകയാണ്. അച്ഛന്‍ സിപിഎമ്മില്‍ നിന്ന് മാറിയപ്പോള്‍ നിരവധി പ്രശ്‌നങ്ങളായിരുന്നു ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നു. എന്നേയും ചേട്ടനേയും അനിയനേയും പോലീസ് പിടിച്ച് കൊണ്ട് പോയി. കണ്ണമ്മൂല ജംഗ്ഷനില്‍ നിന്നാണ് എന്നെ പോലീസ് കൊണ്ട് പോയത്. എന്നിട്ട് ഒരു കളളനോടൊപ്പം അടിവസ്ത്രത്തില്‍ ലോക്കപ്പില്‍ ഇരുത്തി'. കള്ളന്റെ വിചാരം ഞാന്‍ എന്തോ മോഷ്ടിച്ചിട്ട് കൊണ്ട് വന്നതാണന്നാണ്.
ആ പോലീസ് ഓഫീസര്‍ വളരെ മോശമായ രീതിയിലായിരുന്നു പെരുമാറിയത്. ഇനി അച്ഛന്‍ രാഷ്ട്രീയത്തില്‍ ഒന്നും ആകില്ലെന്ന് പറഞ്ഞാണ് അദ്ദേഹം അന്ന് ഉപദ്രവിച്ചത്'. 'എന്നാല്‍ ഈ സംഭവം കഴിഞ്ഞ് മൂന്നാമത്തെ മാസം അച്ഛന്‍ വീണ്ടും മേയറായി. പിന്നീട് ഈ പോലീസ് ഓഫീസറിനെ ശിവഗിരിയില്‍ വെച്ച് കണ്ടു. ഡിവൈഎസ്പിയായിരുന്നു. അവിടത്തെ കാര്യങ്ങള്‍ എന്നോട് ചോദിക്കേണ്ട സ്ഥിതി അദ്ദേഹത്തിന് വന്നു. എന്നാല്‍ പിന്നീട് എന്നെ അനുകൂലിച്ച് അവിടെ പലരോടും സാസംരിച്ചിരുന്നു. അതാണ് പ്രതികാരം. രാഷ്ട്രീയപരമായിട്ടായിരുന്നു അന്ന് അങ്ങനെ ചെയ്തത്. എന്നാല്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും താരം പറയുന്നു.
https://www.facebook.com/Malayalivartha